Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secret Of Kalinga

യു​ട്യൂ​ബ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ നി​ർ​മാ​താ​വ്

യൂ​ട്യൂ​ബ​ര്‍ അ​ശ്വ​ന്ത് കോ​ക്കി​നെ​തി​രെ പ​രാ​തി​യു​മാ​യി സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ സി​നി​മ​യു​ടെ​നി​ർ​മാ​താ​വ് ബ​ഷീ​ര്‍ വ​ര​ന്ത​ര​പ്പി​ള്ളി. തി​യേ​റ്റ​റി​ല്‍ നി​ന്നും ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ച സി​നി​മ​യ്ക്ക് മോ​ശം റി​വ്യൂ ചെ​യ്ത് സി​നി​മ​യു​ടെ ക​ച്ച​വ​ട സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​ക്കി എ​ന്ന് ആ​രോ​പി​ച്ചു കൊ​ണ്ടാ​ണ് നി​ര്‍​മ്മാ​താ​വ് വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ ബി​എ​ന്‍​എ​സ് 356, ബി​എ​ന്‍​എ​സ് 79, ബി​എ​ന്‍​എ​സ് 75 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും ഐ​ടി ആ​ക്ടി​ലെ 67, 67എ, 66​എ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും യൂ​ട്യൂ​ബി​ല്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള വീ​ഡി​യോ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

ജൂ​ണ്‍ 18ന് ​ആ​ണ് ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ നാ​യ​ക​നാ​യി എ​ത്തി​യ സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ റി​ലീ​സ് ആ​വു​ന്ന​ത്. ഐ​റ ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ ബ​ഷീ​റും സു​ല്‍​ത്താ​നും ചേ​ര്‍​ന്നാ​ണ് നി​ര്‍​മി​ച്ച​ത്. സി​നി​മ​യു​ടെ റി​ലീ​സ് ദി​വ​സം രാ​ത്രി​യി​ല്‍ ത​ന്നെ അ​ശ്വ​ന്ത് കോ​ക്ക് സി​നി​മ​യു​ടെ റി​വ്യൂ വീ​ഡി​യോ ചെ​യ്തി​രു​ന്നു.

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച ഭൂ​രി​ഭാ​ഗം അ​ഭി​നേ​താ​ക്ക​ളെ​യും ടെ​ക്‌​നീ​ഷ്യ​ന്മാ​രെ​യും അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ സം​സാ​രി​ക്കു​ക​യും നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ള​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

സി​നി​മ​യു​ടെ ക​ഥ പൂ​ര്‍​ണ​മാ​യും ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​വു​ന്ന രീ​തി​യി​ല്‍ പ​റ​യു​ക​യും അ​തി​ലൂ​ടെ മു​ട​ക്കു​മു​ത​ല്‍ ന​ഷ്ട​പ്പെ​ടു​ക​യും സി​നി​മ​യ്ക്ക് കി​ട്ടേ​ണ്ട​താ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ലാ​ഭം ല​ഭി​ക്കാ​തെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

സി​നി​മ​യു​ടെ തി​യേ​റ്റ​റു​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും മ​റ്റ് ക​ച്ച​വ​ട സാ​ധ്യ​ത​ക​ളാ​യ ഒ​ടി​ടി റൈ​റ്റ്, സാ​റ്റ​ലൈ​റ്റ് റൈ​റ്റ്‌​സ്, ഓ​വ​ര്‍​സീ​സ്, അ​ദ​ര്‍ ലാം​ഗ്വേ​ജ് റൈ​റ്റ്, ഡ​ബ്ബിം​ഗ് റൈ​റ്റ്‌​സ്, ഡി​ജി​റ്റ​ല്‍ റൈ​റ്റ് തു​ട​ങ്ങി കോ​ടി​ക​ള്‍ പ്ര​തി​ഫ​ലം ല​ഭി​ച്ചേ​ക്കാ​വു​ന്ന സാ​ധ്യ​ത​ക​ള്‍ മു​ഴു​വ​ന്‍ അ​ശ്വ​ന്ത് കോ​ക്കി​ന്റെ റി​വ്യൂ വീ​ഡി​യോ​ലൂ​ടെ ന​ഷ്ട​പ്പെ​ട്ടു.

കൂ​ടാ​തെ ത​നി​ക്ക് സ​മൂ​ഹ​ത്തി​ല്‍ അ​വ​മ​തി​പ്പും മാ​ന​ന​ഷ്ട​വും സം​ഭ​വി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ 130 ഓ​ളം തി​യേ​റ്റ​റു​ക​ളി​ലാ​ണ് സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ ജൂ​ണ്‍ 18ന് ​റി​ലീ​സ് ചെ​യ്ത​ത്. മി​സ്റ്റ​റി ഹൊ​റ​ര്‍ കോ​മ​ഡി ഴോ​ണ​റി​ല്‍ പെ​ടു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ന​വാ​ഗ​ത​നാ​യ സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ണ്.

Latest News

Corehub Up