തിരുവനന്തപുരം: സംസ്ഥാനത്തെ സെക്കൻഡ് ഹാൻഡ് വാഹനവ്യാപാര മേഖലനേരിടുന്ന വിഷയങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂസ്ഡ് വെഹിക്കിൾസ് ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം മുപ്പതിന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭരണപരവും സാങ്കേതികവുമായ തടസങ്ങൾ പരിഹരിച്ച് വാഹന വ്യാപാരികൾക്കും പൊതുജനങ്ങൾക്കും സേവനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്. പരിവാഹൻ സൈറ്റിലെയും മോട്ടോർ വാഹനവകുപ്പിലെയും സാങ്കേതിക തകരാറുകൾ പരിഹരിച്ച് സേവനം ഉറപ്പാക്കുക, വാഹനവ്യാപാരികളുടെ പ്രശ്ന പരിഹാരത്തിനു നോഡൽ ഓഫീസറെ നിയമിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ചും ധർണയുമെന്ന് ഭാരവാഹികൾ പറഞ്ഞു.