Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secretariat March

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണം ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു, കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. 2019ൽ ​ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധ്യ​ക്ഷ​നാ​യ എ. ​പ​ത്മ​കു​മാ​ർ കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. പ​ത്മ​കു​മാ​റി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു.

അ​ക്കാ​ല​യ​ള​വി​ലെ സെ​ക്ര​ട്ട​റി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി അ​ന്വ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ഇ​ത് പൂ​ര്‍​ത്തി​യാ​യ ശേ​ഷം പ​ത്മ​കു​മാ​ർ അ​ട​ക്ക​മു​ള്ള ബോ​ര്‍‍​ഡ് അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. ചി​ല ഇ​ട​നി​ല​ക്കാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും അ​റ​സ്റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​ലോ​ചി​ക്കാ​ൻ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും യോ​ഗം ഇ​ന്ദി​രാ​ഭ​വ​നി​ൽ ചേ​രും.

Latest News

Corehub Up