Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sector Development

Idukki

ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ നാളെ ജി​ല്ല​യി​ല്‍

ക​ട്ട​പ്പ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എംപി ന​യി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ലാ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ ​ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. നാളെ മൂ​ന്നി​ന് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ 35-ാം മൈ​ലി​ല്‍ ജാ​ഥ​യെ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ ആ​ദ്യസ്വീ​ക​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​ങ്ക​ണ്ട​ത്ത് സ്വീ​ക​ര​ണം ന​ൽ​കും.

പത്തിന് ​രാ​വി​ലെ 8.30ന് ​അ​ടി​മാ​ലി​യി​ല്‍ സൗ​ഹൃ​ദ സ​ദ​സ് ന​ട​ക്കും, 10ന് ​അ​ടി​മാ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​റു​തോ​ണി, വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലും ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും.

വ​ണ്ടി​പ്പെ​രി​യാ​റി​ല്‍ കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍ ജംഗ്ഷ​നി​ല്‍​നി​ന്ന് ജാ​ഥ​യെ സ്വീ​ക​രി​ക്കും. പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ന്‍​ഡി​ലാ​ണ് പൊ​തു​സ​മ്മേ​ള​നം. നെ​ടു​ങ്ക​ണ്ട​ത്ത് പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച് കി​ഴ​ക്കേ​ക്ക​വ​ല​യി​ലും അ​ടി​മാ​ലി​യി​ല്‍ സെ​ന്‍​ട്ര​ല്‍ ജംഗ്ഷനി​ല്‍​നി​ന്ന് ജാ​ഥ സ്വീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ലും ചെ​റു​തോ​ണി പ​നം​കൂ​ട്ടി ജംഗ്ഷ​നി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച് പാ​ര്‍​ട്ടി ഓ​ഫീ​സ് ജംഗ്ഷനി​ലും തൊ​ടു​പു​ഴ​യി​ല്‍ മു​ട്ടം ശ​ങ്ക​ര​പ്പി​ള്ളി​യി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച് മ​ങ്ങാ​ട്ടു​ക​വ​ല​യി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കും. ഇ​രു​ച​ക്രവാ​ഹ​ന റാ​ലി, വാ​ദ്യ​മേ​ള​ങ്ങ​ള്‍, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ക​മ്പ​ടി​യാ​കും.

തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് ജാ​ഥ​യെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം അ​തി​ര്‍​ത്തിവ​രെ ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി അ​നു​ഗ​മി​ക്കും. ജാ​ഥാ ക്യാ​പ്റ്റ​നൊ​പ്പം കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ, പി.കെ. ബി​ജു, പി.പി. സു​നീ​ര്‍ എം​പി, സാ​ബു ജോ​ര്‍​ജ്, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജ്, മാ​ത്യു കോ​ല​ഞ്ചേ​രി, കെ.​ജി. പ്രേം​ജി​ത്ത്, ഫ്രാ​ന്‍​സി​സ് തോ​മ​സ്, എം.​എ. ല​ത്തീ​ഫ്, ബി​നോ​യി ജോ​സ​ഫ് എ​ന്നി​വ​ര്‍ ജാ​ഥാം​ഗ​ങ്ങ​ളാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും കെ. ​സ​ലിം​കു​മാ​ര്‍, സി.​വി. വ​ര്‍​ഗീ​സ്, ജോ​സ് പാ​ല​ത്തി​നാ​ല്‍, പി.​എ​സ്. രാ​ജ​ന്‍, അ​നി​ല്‍ കൂ​വ​പ്ലാ​ക്ക​ല്‍, വി.​ആ​ര്‍. ശ​ശി, വി.​ആ​ര്‍. സ​ജി, മാ​ത്യു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up