Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Of

കു​ട്ടി​യെ അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ന്‍ 75 ല​ക്ഷ​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി!

കൊ​ച്ചി: അ​ക​ന്നു ക​ഴി​യു​ന്ന ദ​മ്പ​തി​ക​ളി​ല്‍ യു​കെ​യി​ല്‍ ജോ​ലി​യു​ള്ള അ​മ്മ​യ്ക്കൊ​പ്പം കു​ട്ടി​യെ വി​ടാ​ന്‍ 75 ല​ക്ഷ​ത്തി​ന്‍റെ സെ​ക്യൂ​രി​റ്റി കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന കു​ടും​ബ​ക്കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. 75 ല​ക്ഷം രൂ​പ​യു​ടെ സെ​ക്യൂ​രി​റ്റി​ക്കു പു​റ​മേ 7.5 ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​യു​ടെ ര​ണ്ടു പേ​രു​ടെ ജാ​മ്യ​വും വേ​ണ​മെ​ന്ന ഉ​ത്ത​ര​വും ജ​സ്റ്റീ​സ് നി​ഷ ബാ​നു, ജ​സ്റ്റീ​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. തൃ​ശൂ​ര്‍ കു​ടും​ബ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് കു​ട്ടി​യു​ടെ അ​മ്മ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ബ​ന്ധ​ന​ക​ള്‍ നി​ര്‍​ദേ​ശി​ക്ക​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ക​സ്റ്റ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് ന​ല്‍​കി​യ ഹ​ര്‍​ജി നി​ല​വി​ല്‍ കു​ടും​ബ​ക്കോ​ട​തി​യി​ലു​ണ്ട്. ഇ​തി​ല്‍ ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി​യി​ലാ​ണ്, എ​ട്ടു വ​യ​സു​കാ​ര​നാ​യ കു​ട്ടി​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​നാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ യു​വ​തി അ​നു​മ​തി തേ​ടി​യ​ത്. ഇ​ത് അ​നു​വ​ദി​ച്ച കോ​ട​തി ഉ​പാ​ധി​യാ​യാ​ണു സെ​ക്യൂ​രി​റ്റി​യും ബോ​ണ്ടും കെ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ കു​ട്ടി​യു​ടെ ക്ഷേ​മ​ത്തി​നാ​ണു പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നു ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു. കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ ലം​ഘി​ച്ച​താ​യി ഹ​ര്‍​ജി​ക്കാ​രി​ക്കെ​തി​രേ പ​രാ​തി​യി​ല്ല. ഉ​യ​ര്‍​ന്ന തു​ക സെ​ക്യൂ​രി​റ്റി​യാ​യി ന​ല്‍​കാ​ന്‍ നി​ർ​ദേ​ശി​ച്ച​തി​ലൂ​ടെ കു​ട്ടി​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​ര​ണ്ടു നി​ബ​ന്ധ​ന​ക​ള്‍ റ​ദ്ദാ​ക്കി​യെ​ങ്കി​ലും മ​റ്റു​ള്ള​വ പാ​ലി​ക്കു​മെ​ന്ന് ഹ​ര്‍​ജി​ക്കാ​രി കു​ടും​ബ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പു​ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​യെ കൂ​ടെ​വി​ടാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up