Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecurityArrangements

രാം​ലീ​ല മൈ​താ​നം ക​ന​ത്ത കാ​വ​ലി​ൽ; ഇ​ന്ത്യാ​സ​ഖ്യ റാ​ലി​ക്ക് ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ വ​ൻ സു​ര​ക്ഷാ​വ​ല​യം

ന്യൂ​ഡ​ൽ​ഹി: രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ഇ​ന്ത്യാ​സ​ഖ്യ റാ​ലി​ക്ക് മു​ന്നോ​ടി​യാ​യി വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി പൊ​ലി​സ്. 200 മു​ത​ൽ 250 വ​രെ ഹൈ ​ഡെ​ഫ​നി​ഷ​ൻ സി​സി​ടി​വി കാ​മ​റ​ക​ളും ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ക​ൺ​ട്രോ​ൾ റൂ​മു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 3500 പൊ​ലി​സു​കാ​രെ​യും സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കും.

എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യാ​സ​ഖ്യം റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബാ​ഗു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ൾ, ബാ​രി​ക്കേ​ഡു​ക​ൾ എ​ന്നി​വ​യു​മാ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മൈ​താ​ന​ത്തും പ​രി​സ​ര​ത്തും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

12 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള രാം​ലീ​ല മൈ​താ​ന​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ളി​ലും ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നു​മാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വേ​ദി​യും പ​രി​സ​ര​വും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ സ്ഥാ​പി​ക്കു​ന്ന 200 മു​ത​ൽ 250 വ​രെ സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ ത​ത്സ​മ​യം പ​രി​ശോ​ധി​ക്കും.

പൊ​ലി​സു​കാ​ർ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ക്കാ​വു​ന്ന കാ​മ​റ​ക​ളും ധ​രി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ൾ മൈ​താ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വ്യ​ക്തി​ക​ളു​ടെ മു​ഖം സ്കാ​ൻ ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൈ​താ​ന​ത്തെ 14 സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഓ​രോ സോ​ണി​ന്‍റെ​യും ചു​മ​ത​ല എ​സി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​രി​ക്കും.

ഈ ​സോ​ണു​ക​ളെ വീ​ണ്ടും എ​ട്ട് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മേ​ൽ​നോ​ട്ട ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. വേ​ദി​യി​ലും പ​രി​സ​ര​ത്തു​മാ​യി 3500 പൊ​ലി​സു​കാ​രെ വി​ന്യ​സി​ക്കും. ഇ​വ​ർ​ക്കൊ​പ്പം കേ​ന്ദ്ര റി​സ​ർ​വ് പൊ​ലി​സ് സേ​ന​യും സു​ര​ക്ഷാ ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​കും. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​യും ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up