Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeking Medical Help

Ernakulam

ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു

വാ​ഴ​ക്കു​ളം: നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ യു​വ​തി ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. വാ​ഴ​ക്കു​ള​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വാ​ഴ​യി​ൽ സു​നി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ശു​ഭ (44)യാ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കാ​ൻ​സ​ർ ചി​കി​ത്സ ന​ട​ത്തി സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​ണ് ഇ​വ​ർ. തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ചി​കി​ത്സ​യു​ടെ ര​ണ്ടാം​ഘ​ട്ടം നി​ർ​വ​ഹി​ക്കാ​നാ​ണ് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്.

ആ​ശാ​രി​പ്പ​ണി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന സു​നി​ലി​ന്‍റെ വ​രു​മാ​ന​മാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. സു​നി​ലി​ന് ഭാ​ര്യ​യു​ടെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ​ല​പ്പോ​ഴും തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​കേ​ണ്ട​തി​നാ​ൽ സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​കാ​നു​മാ​കു​ന്നി​ല്ല.

മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ഗോ​പി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ഴ​ക്കു​ളം കാ​ന​റ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു തു​റ​ന്നി​ട്ടു​ണ്ട്. ന​മ്പ​ർ: 110271268255. ഐ​എ​ഫ്എ​സ്‌​സി: സി​എ​ൻ​ആ​ർ​ബി: 0003588, ഗൂ​ഗി​ൾ പേ ​ന​മ്പ​ർ: 9656503156.

Latest News

Corehub Up