Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seema G

ആ ​അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് അ​വ​ന് ജീ​വ​നൊ​ടു​ക്കാ​ൻ തോ​ന്നി​യ​ത്; ഹ​രി​മു​ര​ളി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സീ​മ ജി. ​നാ​യ​ർ

ര​സി​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​ള​ങ്ങി​യ ന​ട​ൻ ഹ​രി​മു​ര​ളി​യു​ടെ ആ​ത്മ​ഹ​ത്യ മ​ല​യാ​ള​സി​നി​മ​ലോ​ക​ത്തെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഹ​രി​മു​ര​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ന​ടി​യും കു​ടും​ബ സു​ഹൃ​ത്തും കൂ​ടി​യാ​യ സീ​മ ജി.​നാ​യ​ര്‍.

പു​ല​ര്‍​ച്ചെ അ​മ്മ വ​ന്നു വി​ളി​ച്ച​പ്പോ​ള്‍ ഹ​രി​മു​ര​ളി​ക്ക് കു​ഴ​പ്പ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ളാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് സീ​മ പ​റ​ഞ്ഞു.

ആ ​അ​ര​മ​ണി​ക്കൂ​ര്‍ അ​വ​ന്‍ എ​ന്താ​ണ് ചി​ന്തി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും വെ​റൈ​റ്റി മീ​ഡി​യ​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സീ​മ പ​റ​ഞ്ഞു.

‘‘ഹ​രി​മു​ര​ളി​യു​ടെ അ​ച്ഛ​ൻ പ​യ്യ​ന്നൂ​ർ മു​ര​ളി ചേ​ട്ട​ൻ നാ​ട​ക​ക്കാ​ര​നാ​ണ്. എ​നി​ക്ക് ന​ല്ല ബ​ന്ധ​മു​ള്ള മ​നു​ഷ്യ​നാ​ണ്. ഹ​രി​മു​ര​ളി കു​ഞ്ഞി​ലേ ഞ​ങ്ങ​ളോ​ടൊ​പ്പ​മെ​ല്ലാം ഒ​രു​പാ​ട് വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. പി​ന്നെ അ​വ​ർ മ​ര​ടി​ലേ​ക്ക് താ​മ​സം മാ​റി​യ​പ്പോ​ൾ ഒ​രു ദി​വ​സം ഞാ​ൻ വീ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ട് മോ​നെ എ​ന്ന് പ​റ​ഞ്ഞ​താ​ണ്. 

അ​വ​നു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു. അ​വ​ന്‍റെ ചെ​റി​യ​ച്ഛ​നാ​ണ് കെ.​യു. മ​നോ​ജ്. മ​നോ​ജും ഞാ​നും അ​പ്പോ​ൾ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ട്

രാ​വി​ലെ 5.30 ന് ​മു​ര​ളി ചേ​ട്ട​ന്‍റെ ഭാ​ര്യ വ​ന്ന് ഹ​രി​യെ വി​ളി​ക്കു​ന്നു. ക​ത​ക​പ്പോ​ൾ ചെ​റു​താ​യി തു​റ​ന്നു കി​ട​ക്കു​ന്നു​ണ്ട്. നീ ​എ​ഴു​ന്നേ​റ്റ് റെ​ഡി​യാ​ക്, ഞാ​നൊ​ന്ന് പ​ല്ലൊ​ക്കെ തേ​ച്ച് കു​ളി​ച്ചി​ട്ട് വ​രാ​മെ​ന്നു പ​റ​ഞ്ഞ് താ​ഴേ​ക്കു പോ​യി. ഈ 5.30 ​നും 6.15 നും ​ഇ​ട​യ്ക്കാ​ണ് ഹ​രി ജീ​വ​നൊ​ടു​ക്കു​ന്ന​ത്. അ​ല്ലാ​തെ രാ​ത്രി​യി​ൽ അ​ല്ല.

അ​മ്മ ചെ​ല്ലു​മ്പോ​ൾ ഹ​രി​മു​ര​ളി കി​ട​ന്നു​റ​ങ്ങു​ക​യാ​ണ്, അ​പ്പോ​ഴാ​ണ് റെ​ഡി​യാ​കാ​ൻ പ​റ​ഞ്ഞി​ട്ട് പോ​യ​ത്. പ​ക്ഷേ ചേ​ച്ചി തി​രി​ച്ചു വ​രു​മ്പോ​ൾ ക​ത​ക് വീ​ണ്ടും അ​ട​ഞ്ഞു കി​ട​ക്കു​ന്നു. 6.15 ന് ​ക​ത​കി​ന് മു​ട്ടു​മ്പോ​ൾ അ​ക​ത്ത് നി​ന്ന് ലോ​ക്കാ​ണ്. ആ ​അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് അ​വ​ന് ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​ത്. ആ ​അ​ര മ​ണി​ക്കൂ​റി​ൽ എ​ന്താ​ണ് അ​വ​ന്‍റെ മ​ന​സി​ലേ​ക്ക് വ​ന്ന​തെ​ന്ന് ആ​ർ​ക്ക​റി​യാം. എ​ങ്ങ​നെ അ​റി​യാം.

ഹ​രി​യു​ടെ കാ​ര്യം ഭ​യ​ങ്ക​ര ഷോ​ക്കാ​യി​രു​ന്നു. രാ​ത്രി​യി​ലൊ​ക്കെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​തി​ൽ മ​ണി​ക്കൂ​റു​ക​ൾ എ​ങ്കി​ലും ആ​യെ​ന്നു പ​റ​യാം. പ​ക്ഷേ ഇ​വി​ടെ വെ​റും നി​മി​ഷ​ങ്ങ​ൾ മാ​ത്രം. ന​മ്മു​ടെ മു​മ്പി​ൽ ക​ണ്ട കൊ​ച്ച​ല്ലേ.’’ സീ​മ ജി.​നാ​യ​ർ പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ർ അ​ന്നൂ​രി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് ഹ​രി​മു​ര​ളി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. നാ​ട് പ​യ്യ​ന്നൂ​ർ ആ​ണെ​ങ്കി​ലും ദീ​ർ​ഘ​കാ​ല​മാ​യി കൊ​ച്ചി​യി​ലാ​ണ് ഹ​രി​മു​ര​ളി​യും കു​ടും​ബ​വും. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം നാ​ട്ടി​ൽ ഒ​രു വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​നും മ​റ്റു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു. അ​തി​ന് ഇ​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്.

ഇ​ട​ക്കാ​ല​ത്ത് ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു ഹ​രി​മു​ര​ളി​യെ​ന്ന് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ എ​ല്ലാം ഇ​തോ​ടെ പൂ​ട്ടി.

ചെ​റി​യ പ്രാ​യം മു​ത​ൽ ഒ​രു​പാ​ടു പേ​രു​ടെ സ്നേ​ഹ​വും ക​രു​ത​ലും അ​നു​ഭ​വി​ച്ച വ​ള​ർ​ന്ന കു​ട്ടി​ത്താ​ര​മാ​യി​രു​ന്നു ഹ​രി​മു​ര​ളി. അ​ച്ഛ​ൻ പ​യ്യ​ന്നൂ​ർ മു​ര​ളി ഒ​രു നാ​ട​ക​സം​വി​ധാ​യ​ക​നും ന​ട​നും ആ​യി​രു​ന്ന​തി​നാ​ൽ ഹ​രി വ​ള​ർ​ന്ന​ത് നാ​ട​ക ക്യാം​പു​ക​ളി​ലാ​യി​രു​ന്നു.

പ്രി​യ​പ്പെ​ട്ട​വ​ർ സ്നേ​ഹ​ത്തോ​ടെ അ​വ​നെ ‘അ​പ്പൂ​സ്’ എ​ന്നു വി​ളി​ച്ചു. അ​ച്ഛ​ന്‍റെ സു​ഹൃ​ത്ത് എ​ഴു​തി​യ സീ​രി​യ​ലി​ൽ, ‘ഗു​ഡ്മോ​ണിം​ഗ് ടീ​ച്ച​ർ’ എ​ന്നൊ​രു ഡ​യ​ലോ​ഗു പ​റ​യാ​ൻ പോ​യ​താ​യി​രു​ന്നു ഹ​രി. പ​ക്ഷേ, അ​തൊ​രു തു​ട​ക്ക​മാ​യി​രു​ന്നു. അ​റി​വു​റ​യ്ക്കു​ന്ന പ്രാ​യ​ത്തി​ലെ അ​ഭി​ന​യ​ത്തി​ൽ ഹ​രി​ശ്രീ കു​റി​ച്ചു ഹ​രി​മു​ര​ളി. പി​ന്നീ​ട്, നാ​ൽ​പ്പ​തോ​ളം സീ​രി​യ​ലു​ക​ളി​ൽ താ​രം അ​ഭി​ന​യി​ച്ചു. കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ കൊ​ച്ചു​ണ്ണി​യു​ടെ മ​ക​ന്‍റെ വേ​ഷ​ത്തി​ലാ​യി​രു​ന്നു ഹ​രി എ​ത്തി​യ​ത്. ‘ര​ഹ​സ്യം’ എ​ന്ന സീ​രി​യ​ലും ഹ​രി​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​പ്പി​ച്ചു. ‘കു​ട്ടി​ചാ​ത്ത​ൻ’ ആ​യി​രു​ന്നു താ​രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച സീ​രി​യ​ൽ.

ചി​ദം​ബ​രം, ഗ​ണ​പ​തി, ദീ​പ​ക് പ​റ​മ്പോ​ൽ, ബാ​ബു അ​ന്നൂ​ർ, മ​നോ​ജ്.​കെ.​യു തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ഹ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്.

വി​എ​ഫ്എ​ക്സ് ആ​ർ​ടി​സ്റ്റ്, എ​ഴു​ത്തു​കാ​ര​ൻ, എ​ഡി​റ്റ​ർ– അ​ങ്ങ​നെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ത​ന്നെ​യാ​യി​രു​ന്നു ജോ​ലി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും. സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​ക​ളും എ​ഴു​തി​യി​രു​ന്നു.

Latest News

Corehub Up