മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലനം സീനിയർ കരാട്ടെ പരിശീലക കെ. ദീപിക ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ഷാജു അങ്ങേവീട്ടിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സൈക്കോളജി വിഭാഗം മേധാവി സിസ്റ്റർ സുമൺ ആന്റണി ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് പ്രഫ ടി.ആർ. ആതിര സ്വാഗതവും വിദ്യാർഥിനി എ. അർഷ നന്ദിയും പറഞ്ഞു. തുടർന്നുനടന്ന സെഷനിൽ കെ. ദീപിക വിദ്യാർഥികൾക്കു പരിശീലനം നൽകി.