നെടുങ്കണ്ടം: സേനാപതി വേണു എംഎല്‍എയുടെ ഓഫീസ് നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കേകവലയില്‍ പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. എംഎല്‍എ ഓഫീസിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
ഓഫീസിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് 105-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സി.ജെ. തോമസ് ഭദ്രദീപം തെളിച്ചു. യോഗത്തില്‍ യുഡിഎഫ് നേതാക്കളായ തോമസ് രാജന്, ബെന്നി തുണ്ടത്തില്‍, എം.ജെ. കുര്യന്, സി.എസ്. യാശോധരന്, എം.പി. ജോസ്, മുകേഷ് മോഹന്‍, കിങ്ങിണി രാജേന്ദ്രന്, മിനി ടോമി, ഷിഹാബ് ഈട്ടിക്കല്‍, കെ.ആര്. രാമചന്ദ്രന്, ശ്യാമള വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.