Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeniorCitizens

മാ​താ​പി​താ​ക്ക​ളെ തെ​രു​വി​ൽ ത​ള്ളു​ന്ന മ​ക്ക​ൾ സൂ​ക്ഷി​ക്കു​ക; ക​ർ​ശ​ന നി​യ​മം വ​രു​മെ​ന്ന് വി.​ഡി.സ​തീ​ശ​ൻ

കൊ​ല്ലം: മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്ത് കൈ​ക്ക​ലാ​ക്കി​യ ശേ​ഷം അ​വ​രെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​റ​പ്പാ​ക്കാ​ൻ വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ ഇ​ത്ത​ര​ക്കാ​ർ​ക്ക് മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​വും മാ​ന്യ​വു​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​നി ഒ​രാ​ളും തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ലു​ലു ഗ്രൂ​പ്പ് നി​ർ​മി​ച്ചു​ന​ൽ​കി​യ പി​തൃ​ഭ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്ത് സ്വ​ന്ത​മാ​ക്കി​യ ശേ​ഷം അ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന പ്ര​വ​ണ​ത ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. വ​യോ​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​ന്ത​സും ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം അ​വ​രെ ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പു​തി​യ നി​യ​മ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വാ​ർ​ധ​ക്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​കേ​ണ്ട മ​ക്ക​ൾ ത​ന്നെ അ​വ​രെ ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യം സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ വ​ലി​യ ചോ​ദ്യ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നു​മു​ള്ള നീ​ക്ക​മാ​യാ​ണ് പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തെ കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up