തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സീനിയർ ലീഗൽ കോണ്‍സൽ ആയി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ജോണ്‍ വർഗീസിനെ നിയമിച്ചു.
മുഖ്യമന്ത്രിക്കു വേണ്ടി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നത് സീനിയർ ലീഗൽ കോണ്സലാകും.
കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചു. ചങ്ങനാശേരി സ്വദേശിയാണ്.