Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seniors And Grandparents

America

ഫി​ല​ഡ​ൽ​ഫി​യ സീറോ മ​ല​ബാ​ർ പ​ള്ളി​യി​ൽ മു​തി​ർ​ന്ന​വ​രെ​യും ഗ്രാ​ൻ​ഡ് പാ​ര​ന്റ്സി​നെ​യും ആ​ദ​രി​ച്ചു

 ഫി​ല​ഡ​ൽ​ഫി​യ: ദേ​ശീ​യ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ സീ​നി​യേ​ഴ്സി​നും, ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സി​നും സ​മു​ചി​ത​മാ​യ സ്നേ​ഹാ​ദ​ര​ങ്ങ​ൾ ന​ൽ​കി. ഇ​ട​വ​ക​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​നി​യ​ർ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ്രാ​ൻ​ഡ്പേ​ര​ന്‍റ്സ് ദി​നം ആ​ഘോ​ഷി​ച്ച​ത്.

കൃ​ത​ജ്ഞ​താ​ബ​ലി, സ്നേ​ഹ​വി​രു​ന്ന്, ഒ​ക്ടോ​ബ​ർ ജ​ന്മ​ദി​ന​ക്കാ​രെ അ​നു​മോ​ദി​ക്ക​ൽ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ. എ​ല്ലാ​വ​ർ​ഷ​വും സെ​പ്റ്റം​ബ​റി​ൽ ലേ​ബ​ർ ഡേ ​ക​ഴി​ഞ്ഞു​വ​രു​ന്ന ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​യി​ൽ ദേ​ശീ​യ ഗ്രാ​ൻ​ഡ് പേ​ര​ന്‍റ്സ് ഡേ ​ആ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

അ​നു​ഭ​വ​സ​മ്പ​ത്തും, അ​റി​വും, സ്നേ​ഹ​വും, ക​രു​ത​ലു​ള്ള വ​ല്യ​പ്പ​ച്ച​ന്മാ​രും, വ​ല്യ​മ്മ​ച്ചി​മാ​രും ന​മ്മു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും, സ​മൂ​ഹ​ത്തി​നും രാ​ഷ്ട്ര​ത്തി​നും ന​ൽ​കു​ന്ന വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ അ​നു​സ്മ​രി​ക്കു​ന്ന​തി​നും, അ​വ​രോ​ടു​ള്ള സ്നേ​ഹാ​ദ​ര​ങ്ങ​ളും, ന​ന്ദി​യും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​യി​ട്ടാ​ണ് ഗ്രാ​ൻ​ഡ് പേ​ര​ന്റ്സ് ദി​നാ​ച​ര​ണം വി​ഭാ​വ​ന​ചെ​യ്യു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ പ്രാ​യ​മാ​യ​വ​രെ ബ​ഹു​മാ​നി​ക്കേ​ണ്ട​തും, സ്നേ​ഹി​ക്കേ​ണ്ട​തും പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന്റെ ക​ട​മ​യാ​ണ്.

ഒ​രു പ​ക്ഷേ സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ സ്നേ​ഹി​ക്കാ​നും, താ​ലോ​ലി​ക്കാ​നും, പ്ര​തി​സ​ന്ധി​ക​ളി​ൽ ശ​രി​യാ​യ വ​ഴി കാ​ണി​ച്ചു​ത​രാ​നും ക​ഴി​വു​ള്ള അ​മൂ​ല്യ​അ​നു​ഗ്ര​ഹ​ങ്ങ​ളാ​യ ഗ്രാ​ൻ​ഡ്പേ​ര​ന്റ്സി​ന്റെ നി​സ്വാ​ർ​ത്ഥ​സ്നേ​ഹം കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ്.

ഒ​ക്ടോ​ബ​ർ 18 ഞാ​യ​റാ​ഴ്ച ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു. സീ​നി​യേ​ഴ്സും, ഗ്രാ​ൻ​ഡ്പേ​ര​ന്റ്സും ആ​ണ് ഇ​ട​വ​ക​യു​ടെ വി​ശ്വാ​സം, സ്നേ​ഹ​കൂ​ട്ടാ​യ്മ, സ​മ്പ​ത്തി​കം, കു​ടും​ബ​മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്രോ​ത​സെ​ന്നും, അ​വ​രു​ടെ ത്യാ​ഗ​ങ്ങ​ളു​ടെ​യും, നി​സ്വാ​ർ​ദ്ധ സേ​വ​ന​ത്തി​ന്‍റെ​യും ഫ​ല​മ​നു​ഭ​വി​ക്കു​ന്ന ഇ​ട​വ​കാ​സ​മൂ​ഹം അ​വ​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ൽ ദാ​ന​വേ​ലി​ൽ അ​ച്ച​ൻ പ​റ​ഞ്ഞു.

ദി​വ്യ​ബ​ലി​യെ​ത്തു​ട​ർ​ന്ന് റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​രീ​ഷ്ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന​സ​മ്മേ​ള​ന​ത്തി​ൽ ഒ​ക്ടോ​ബ​ർ​മാ​സം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ​വ​രും ഒ​രു​മി​ച്ചു ചേ​ർ​ന്ന് പി​റ​ന്നാ​ൾ ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന സീ​നി​യ​ർ ഫോ​റം സ്ഥാ​പ​ക​നേ​താ​വും, ഇ​ട​വ​ക​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച് കാ​ര​ണ​വ​സ്ഥാ​നീ​യ​നു​മാ​യ ഡോ. ​ജ​യിം​സ് കു​റി​ച്ചി കേ​ക്കു മു​റി​ച്ച് എ​ല്ലാ​വ​ർ​ക്കും മം​ഗ​ള​ദി​ന​ത്തി​ന്റെ മ​ധു​രം ന​ൽ​കി.

തു​ട​ർ​ന്ന് പ്രാ​യ​ത്തെ വ​ക​വെ​ക്കാ​തെ സീ​നി​യേ​ഴ്സും, ഗ്രാ​ൻ​ഡ്പേ​ര​ന്റ്സും ദൈ​വ​ദാ​ന​മാ​യി ല​ഭി​ച്ച ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പാ​ട്ടി​ലൂ​ടെ​യും, സ്കി​റ്റി​ലൂ​ടെ​യും, ഫാ​ഷ​ൻ ഷോ​യി​ലൂ​ടെ​യും രം​ഗ​ത്ത​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ പ്ര​ശം​സ​യും, ക​യ്യ​ടി​യും നേ​ടി. ജോ​സ​ഫ് തോ​മ​സ് കോ​ർ​ഡി​നേ​റ്റു ചെ​യ്ത സം​ഗീ​ത​വി​രു​ന്നും, സാ​ലി ജോ​സ​ഫ്, ഷാ​ജി മി​റ്റ​ത്താ​നി, സെ​ബാ​സ്റ്റ്യ​ൻ എ​ബ്ര​ഹാം, സി​ബി​ച്ച​ൻ മൂ​ക്കോ​ട്ട​ൻ, ജോ​ർ​ജ് ജോ​സ​ഫ്, ആ​ൻ​സി മി​റ്റ​ത്താ​നി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച കൂ​ട്ടു​കു​ടും​ബം എ​ന്ന ല​ഘു​നാ​ട​ക​വും, സാ​ലി ജോ​സ​ഫ്, റൂ​ബി എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റു​ചെ​യ്ത് ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ ക​ലാ​കാ​രി​ക​ൾ രം​ഗ​ത്ത​വ​ത​രി​പ്പി​ച്ച ഫാ​ഷ​ൻ റാം​പ് വാ​ക്കും കാ​ണി​ക​ൾ കൈയ​ടി​ക​ളോ​ടെ ആ​സ്വ​ദി​ച്ചു.

Latest News

Corehub Up