Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sensex Down

ഓഹരിവി​പ​ണി​യി​ൽ താ​ഴ്ച

മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ൽ ഇ​ന്ന​ലെ നി​രാ​ശ. സെ​ൻ​സെ​ക്സ് 116.14 പോ​യി​ന്‍റ് താ​ഴ്ന്ന് 85,408.70ലും ​നി​ഫ്റ്റി 35.05 പോ​യി​ന്‍റ് താ​ഴ്ന്ന് 26,142.70ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു.

ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളു​ടെ വി​പ​ണി​മൂ​ല്യം 475.70 ല​ക്ഷം കോ​ടി​യി​ൽ നി​ന്ന് 475 ല​ക്ഷം കോ​ടി രൂ​പ​യാ​യി താ​ഴ്ന്നു. നി​ക്ഷേ​പ​ക​രു​ടെ സ​ന്പ​ത്തി​ൽ ഇ​ന്ന് 70,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. ക്രി​സ്മ​സ് പ്ര​മാ​ണി​ച്ച് ഇ​ന്ന് വി​പ​ണി​ക്ക് അ​വ​ധി​യാ​ണ്.നി​ഫ്റ്റി മി​ഡ്കാ​പ് 0.60 ശ​ത​മാ​നം താ​ഴ്ന്ന​പ്പോ​ൾ സ്മോ​ൾ​കാ​പ് 0.28 ശ​ത​മാ​നം ഉ​യ​ർ​ന്നു.

നി​ഫ്റ്റി മേ​ഖ​ലാ സൂ​ചി​ക​ക​ളി​ൽ ശോ​ഭി​ച്ച​ത് മീ​ഡി​യ (0.44 ശ​ത​മാ​നം), മെ​റ്റ​ൽ (0.15 ശ​ത​മാ​നം), റി​യാ​ലി​റ്റി (0.17 ശ​ത​മാ​നം) എ​ന്നി​വ​യാ​ണ്. ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് 0.76 ശ​ത​മാ​ന​വും ഐ​ടി 0.51 ശ​ത​മാ​ന​വും എ​ഫ്എം​സി​ജി സെ​ക്ട​ർ 0.42 ശ​ത​മാ​ന​വും താ​ണു.

Latest News

Corehub Up