Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SensitiveZone

പ​രി​സ്ഥി​തിലോ​ല​ മേ​ഖ​ല: ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യെ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​കും പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല മേ​​​ഖ​​​ല വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​കും പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല​​​ മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക. കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ വി​​​സ്തൃ​​​തി കൂ​​​ടു​​​ത​​​ലാ​​​ണ്. ഇ​​​ക്കാ​​​ര്യം സ​​​മി​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 29 ശ​​​ത​​​മാ​​​നം ഇ​​​വി​​​ടെ വ​​​ന​​​പ്ര​​​ദേ​​​ശ​​​മാ​​​ണ്. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഇ​​​ത് 21 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

സ്ലോ​​​ട്ട​​​ർ​​​ഹൗ​​​സു​​​ക​​​ളി​​​ലെ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രി​​​സ്ഥി​​​തിലോ​​​ല മേ​​​ഖ​​​ല ഉ​​​മ്മ​​​ൻ വി. ​​​ഉ​​​മ്മ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 131 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി ചു​​​രു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ഇ​​​ത് 8590 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി കു​​​റ​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം. കാ​​​ർ​​​ഡ​​​മം ഹി​​​ൽ റി​​​സ​​​ർ​​​വ് മു​​​ഴു​​​വ​​​ൻ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം.

ഒ​​​രു ജ​​​ന​​​വാ​​​സ പ്ര​​​ദേ​​​ശ​​​വും പ​​​രി​​​സ്ഥി​​​തി​​ലോ​​​ല മേ​​​ഖ​​​ല​​​യാ​​​ക്ക​​​രു​​​തെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി താ​​​നും പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​യും ഡ​​​ൽ​​​ഹി​​​ക്കു പോ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up