Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serbian

സെ​ർ​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ർ വൂ​ചി​ച്ച് രാ​ജി​വ​ച്ചു

ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ർ വൂ​ചി​ച്ച് രാ​ജി​വ​ച്ചു. ഒ​ക്ടോ​ബ​ർ 25ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ടി​യ​ന്ത​ര പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ലാ​വ​ധി തി​ക​യ്ക്കു​ന്ന​തി​ന് എ​ട്ട് മാ​സം മു​ൻ​പു​ള്ള രാ​ജി.

സെ​ർ​ബി​യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ വി​ല​ക്കു​ള്ള​തി​നാ​ലാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ സെ​ർ​ബി​യ​ൻ പ്രോ​ഗ്ര​സീ​വ് പാ​ർ​ട്ടി​യെ ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്താ​ൻ അ​ല​ക്സാ​ണ്ട​ർ വൂ​ചി​ച്ച് ല​ക്ഷ്യ​മി​ടു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​റും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​ന ബ്ര​നാ​ബി​ച്ച് താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു.

മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി രാ​ജ്യ​ത്ത് അ​ഴി​മ​തി​ക്കെ​തി​രെ​യും സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

ഈ ​ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാ​ണ് സെ​ർ​ബി​യ​യെ ഇ​ട​ക്കാ​ല തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ന​യി​ച്ച​ത്. രാ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്, രാ​ജ്യ​ത്ത് ന​ട​ന്ന വി​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 49 പേ​ർ​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് അ​ല​ക്‌​സാ​ണ്ട​ർ വൂ​ചി​ച്ച് മാ​പ്പ് ന​ൽ​കി.

Latest News

Corehub Up