Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SerbianElectionVictory

സെ​ർ​ബി​യ​ൻ പാറ്റകളുടെ തകർപ്പൻ വി​ജ​യം; സിജെപിയും ആവേശത്തിൽ

ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധ​ന​വ്, ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ, തൊ​ഴി​ലി​ല്ലാ​യ്മ തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു വ​ലി​യ ഊ​ർ​ജ​വും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന​താ​ണ് സെ​ർ​ബി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം.

അ​ല​ക്സാ​ണ്ട​ർ വു​ചി​ചി​ന്‍റെ ഒ​രു പ​തി​റ്റാ​ണ്ട് നീ​ണ്ട ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച്, വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച 'സ്റ്റു​ഡ​ന്‍റ് ലി​സ്റ്റ്' പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നു​ന്ന വി​ജ​യ​മാ​ണു നേ​ടി​യ​ത്. വി​ജ​യ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ത​ല​സ്ഥാ​ന​മാ​യ ബ​ൽ​ഗ്രേ​ഡി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. 2014 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യും പ്ര​സി​ഡ​ന്‍റാ​യും രാ​ജ്യം ഭ​രി​ച്ചി​രു​ന്ന വു​ചി​ചി​ന് ഇ​തു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

 വി​ദ്യാ​ർ​ഥി മു​ന്നേ​റ്റ​ത്തി​ന്‍റെ പി​റ​വി

2024ൽ ​നോ​വി സാ​ദി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് 16 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ​നി​ന്നാ​ണ് 'സ്റ്റു​ഡ​ന്‍റ് ലി​സ്റ്റ്' എ​ന്ന വി​ദ്യാ​ർ​ഥി മു​ന്നേ​റ്റ​ത്തി​ന്‍റെ തു​ട​ക്കം. അ​ഴി​മ​തി​ക്കും ഭ​ര​ണ​കൂ​ട വീ​ഴ്ച​ക​ൾ​ക്കു​മെ​തി​രേ രൂ​പ​പ്പെ​ട്ട പ്ര​ക്ഷോ​ഭം പി​ന്നീ​ട് ഒ​രു രാ​ഷ്‌​ട്രീ​യ​മു​ന്നേ​റ്റ​മാ​യി മാ​റി.

ഈ ​പാ​ർ​ട്ടി നേ​രി​ട്ട് വി​ദ്യാ​ർ​ഥി സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യി​രു​ന്നി​ല്ല എ​ന്ന​താ​ണു ശ്ര​ദ്ധേ​യം. പ​ക​രം സി​വി​ൽ സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ, അ​ക്കാ​ദ​മി​ഷ്യ​ന്മാ​ർ, ഡോ​ക്‌​ട​ർ​മാ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണു പി​ന്തു​ണ​ച്ച​ത്. 56കാ​ര​നാ​യ കാ​ർ​ഡി​യോ​ള​ജി​സ്റ്റും യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റു​മാ​യ ഇ​ലി​ജ സ്ര​ദാ​നോ​വി​ച്ച് ആ​ണ് പാ​ന​ലി​നെ ന​യി​ച്ച​ത്.
അ​ഴി​മ​തി തു​ട​ച്ചു​നീ​ക്കു​ക, ക്ര​മ​സ​മാ​ധാ​ന​വും നി​യ​മ​വാ​ഴ്ച​യും ഉ​റ​പ്പാ​ക്കു​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​മു​ന്നേ​റ്റം മു​ന്നോ​ട്ടു​വ​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ.

തെ​രു​വി​ൽ ക​ണ്ട വി​ദ്യാ​ർ​ഥി വീ​ര്യം ഭ​ര​ണ​ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ൾ സെ​ർ​ബി​യ​യി​ലെ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​ക​ളേ​റെ​യാ​ണ്.
പൊ​ലി​സി​ന്‍റെ​യും മ​റ്റ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ​യും പു​നഃ​സം​ഘ​ട​ന, റ​ഷ്യ, ചൈ​ന, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ന്നി​വ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ സ​ന്തു​ലി​ത​മാ​യി കൊ​ണ്ടു​പോ​ക​ൽ, അ​ഴി​മ​തി വി​രു​ദ്ധ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ട് സു​താ​ര്യ​മാ​യ ഭ​ര​ണം കാ​ഴ്ച​വ​യ്ക്കു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ.

അ​ന​ന്ത​ര​ഫ​ലം

സെ​ർ​ബി​യ​യി​ലെ ഈ ​വി​പ്ല​വ​ക​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും പ​ട​ർ​ന്നു​പ​ന്ത​ലി​ക്കു​ന്ന യു​വ​ജ​ന-​വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.
അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, സ്കൂ​ളു​ക​ളു​ടെ ജീ​ർ​ണാ​വ​സ്ഥ, വി​ല​ക്ക​യ​റ്റം എ​ന്നി​വ​യ്ക്കെ​തി​രേ ഫ്രാ​ൻ​സി​ൽ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ​യും സൈ​നി​ക ചെ​ല​വു​ക​ൾ വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ​യും ഇ​റ്റ​ലി​യി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്നു. അ​ഴി​മ​തി​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു​മെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി എ​ഡി രാ​മ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് അ​ൽ​ബേ​നി​യ​യി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും വ​ൻ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ക്കു​ന്ന​ത്.

നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ജ​ർ​മ​നി​യി​ലും, ബ​ജ​റ്റ് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ ഓ​സ്ട്രി​യ​യി​ലും, പാ​ർ​പ്പി​ട പ്ര​തി​സ​ന്ധി​ക്കെ​തി​രേ ഗ്രീ​സി​ലും സ്പെ​യി​നി​ലും വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​ണ്.

പാ​റ്റ​ക​ൾ​ക്ക് ആ​വേ​ശം

സെ​ർ​ബി​യ​യി​ൽ അ​ല​ക്സാ​ണ്ട​ർ വു​ചി​ചി​ന്‍റെ ഒ​രു പ​തി​റ്റാ​ണ്ട് നീ​ണ്ട ഭ​ര​ണ​ത്തി​നു ത​ട​യി​ട്ട് വി​ദ്യാ​ർ​ഥി മു​ന്നേ​റ്റം കൈ​വ​രി​ച്ച ച​രി​ത്ര വി​ജ​യം ഇ​ന്ത്യ​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​ക്കും ആ​വേ​ശം പ​ക​രു​ന്നു.

തെ​രു​വ് സ​മ​ര​ങ്ങ​ൾ ഭ​ര​ണ​മാ​റ്റ​ത്തി​ലേ​ക്കു വ​ഴി​വ​യ്ക്കു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് സെ​ർ​ബി​യ ന​ൽ​കി​യ​തെ​ന്ന് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ​ര​ഹി​ത​ർ​ക്കും നേ​രേ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രേ "പാ​റ്റ" എ​ന്ന പേ​രു​ത​ന്നെ അ​ട​യാ​ള​മാ​ക്കി മാ​റ്റി രൂ​പീ​ക​രി​ച്ച 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ സ​മ​ര​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ന്ന​ത്തെ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​രി​ട്ടു​ള്ള രാ​ഷ്‌​ട്രീ​യ​മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ഇ​ത്.

നി​ല​വി​ൽ വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ടി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം പ്ര​ക്ഷോ​ഭ​രം​ഗ​ത്താ​ണ് കോ​ക്രോ​ച്ച് ജ​ന​താ​പാ​ർ​ട്ടി. സ​ർ​ക്കാ​രി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ൽ നീ​ക്ക​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ത​ള​രാ​തെ​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​പ്ര​സ്ഥാ​ന​ത്തി​ന്‍റെ തു​ട​ർ​നീ​ക്ക​ങ്ങ​ൾ.

Latest News

Corehub Up