Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serious Infection

Kozhikode

കു​ത്തി​വ​യ്പ്പെടു​ത്ത യു​വ​തി​ക്ക് ഗുരുതര അ​ണു​ബാ​ധ

കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ വ​യ​റു​വേ​ദ​ന​യ്ക്ക് കു​ത്തി​വയ്‌​പ്പെടു​ത്ത യു​വ​തി ഗു​രു​ത​ര അ​ണു​ബാ​ധ​യേ​റ്റ്മെ​ഡി​ക്ക​ൽ​കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ല്‍. വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും വ​ന്ന​തി​നെ തു​ട​ർ​ന്ന് കു​റ്റി​ക്കാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ടു​പ്പ് ഭാ​ഗ​ത്ത് കു​ത്തി​വയ്പ് ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ പി​റ്റേ ദി​വ​സം മു​ത​ൽ ഇ​ൻ​ജ​ക്ഷ​ന്‍ ന​ൽ​കി​യ ഭാ​ഗ​ത്ത് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യും നീ​ർ​ക്കെ​ട്ടും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും അ​തേ ക്ലി​നി​ക്കി​ൽ പോ​യ​പ്പോ​ൾ ഗു​ളി​ക ത​ന്ന് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​റു​മെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വേ​ദ​ന​യും നീ​ർ​ക്കെ​ട്ടും വ​ര്‍​ധി​ച്ചു.​വേ​ദ​ന​യ്ക്ക് കു​റ​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ഷ്വാ​ലി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ശോ​ധ​ന​യി​ൽ ഇ​ട​ത് ഇ​ടു​പ്പി​ന്‍റെ നീ​ർ​ക്കെ​ട്ടും പ​ഴു​പ്പും ഉ​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ൽ സ്ഥി​തീ​ക​രി​ച്ചു. തു​ട​ർ​ന്ന് ചി​കി​ത്സ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും അ​ണു​ബാ​ധ​യും പ​ഴു​പ്പും അ​ധി​ക​മാ​യ​തി​നാ​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​ഴു​പ്പും നീ​ക്കം ചെ​യ്യു​ക​യും ശ​രീ​ര​ത്തി​ലു​ള്ള നീ​ര് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ട്യൂ​ബ് ഇ​ട്ട് ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യു​മാ​ണ്.​പ​ഴു​പ്പ് എ​ല്ലി​നെ ബാ​ധി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി ​ടി. സ്കാ​ൻ എ​ടു​ക്കു​ന്ന​തി​ന​ട​ക്കം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് യു​വ​തി.​മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ്, സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ഡി​എം​ഒ​എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

Latest News

Corehub Up