തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിനുള്ള ഫോറം വിതരണം രണ്ടു കോടി കവിഞ്ഞു.
തീവ്ര വോട്ടർപട്ടിക പരിഷ്കരിക്കാനുള്ള നടപടിക്കെതിരേ സംസ്ഥാന സർക്കാർ തന്നെ നിയമപോരാട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും തള്ളുകയും ചെയ്തതിനു പിന്നാലെയാണ് ഫോറം വിതരണം 2.20 കോടി കവിഞ്ഞത്.
എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോറം വിതരണത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നലെ വൈകുന്നേരം ആറോടെ 2.20 കോടിയിലധികം വോട്ടർമാരുടെ കൈയിൽ എന്യൂമറേഷൻ ഫോറം എത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ക്ലേല്ക്കർ പറഞ്ഞു.
കേരളത്തിലാകെ 2.78 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 79.06 ശതമാനം പേർക്ക് ഫോറം എത്തിക്കാനായി.
ഏഴ് ജില്ലകളിൽ 80 ശതമാനത്തിലധികം ഫോറം വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.