Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serious Voter Patika

എസ്‌ഐആര്‍ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

കൊ​​​ച്ചി : സം​​​സ്ഥാ​​​ന​​​ത്തെ തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ടി​​​ല്ല.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ല്‍ എ​​​സ്‌​​​ഐ​​​ആ​​​ര്‍ വി​​​ഷ​​​യം നി​​​ല​​​നി​​​ല്‍ക്കെ, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​വും സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ ഹ​​​ര്‍ജി​​​യി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹ​​​ര്‍ജി​​​ക​​​ള്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലി​​​രി​​​ക്കെ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഹ​​​ര്‍ജി ഇ​​​വി​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് അ​​​നു​​​ചി​​​ത​​​മാ​​​കു​​​മെ​​​ന്നും അ​​​വി​​​ടത്തെ തീ​​​ര്‍പ്പി​​​നു വി​​​ധേ​​​യ​​​മാ​​​യി പി​​​ന്നീ​​​ട് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

12 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പ​​​രി​​​ഷ്‌​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തേ സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ സ​​​വി​​​ശേ​​​ഷ സാ​​​ഹ​​​ച​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഹ​​​ര്‍ജി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കും വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഒ​​​ട്ടേ​​​റെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ല്‍ ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന​​​തു സ​​​ര്‍ക്കാ​​​രി​​​ന്‍റെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ 20 ന​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കേ​​​ണ്ട​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യാ​​​ണെ​​​ന്നും എ​​​സ്‌​​​ഐ​​​ആ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര സ്വ​​​ഭാ​​​വ​​​മു​​​ള്ള​​​ത​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു സ​​​ര്‍ക്കാ​​​ർ വാ​​​ദം. എ​​​ന്നാ​​​ല്‍, എ​​​സ്‌​​​ഐ​​​ആ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ മു​​​ട​​​ക്കാ​​​നാ​​​ണു സ​​​ര്‍ക്കാ​​​ര്‍ ശ്ര​​​മ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​രോ​​​പ​​​ണം.

Latest News

Corehub Up