Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeriousInjuries

പ​ന്നി​ക്കെ​ണി​യി​ൽനി​ന്നു വെ​ടി​യേ​റ്റ് ക​ർ​ഷ​ക​നു ഗു​രു​ത​ര പ​രി​ക്ക്

മാ​​​​ലോം: നാ​​​​യാ​​​​ട്ടു​​​​സം​​​​ഘം കാ​​​​ട്ടു​​​​പ​​​​ന്നി​​​​യെ വീ​​​​ഴ്ത്താ​​​​നാ​​​​യി സ്ഥാ​​​​പി​​​​ച്ച കെ​​​​ണി​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് ക​​​​ർ​​​​ഷ​​​​ക​​​​ന് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. പ​​​​റ​​​​മ്പ ആ​​​​ശാ​​​​രി​​​​ത്ത​​​​ട്ടി​​​​ലെ പ​​​​ന്ത​​​​ല്ലൂ​​​​ർ റെ​​​​ജി (56) ക്കാ​​​​ണ് സ്വ​​​​ന്തം പ​​​​റ​​​​മ്പി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കെ​​​​ണി​​​​യി​​​​ലെ തോ​​​​ക്കി​​​​ൽ​​​നി​​​​ന്നു വെ​​​​ടി​​​​യേ​​​​റ്റ​​​​ത്.

ഇ​​​​ട​​​​തു​​​​കാ​​​​ലി​​​​നു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ റെ​​​​ജി​​​​യെ മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​ന്നേ​​​രം ആ​​​​റ​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​റ​​​​മ്പി​​​​ലെ ക​​​​മു​​​​കി​​​​ൻ​​​​തോ​​​​ട്ട​​​​ത്തി​​​​ൽ വ​​​​ള​​​​മി​​​​ട്ട​​​​തി​​​​നു ശേ​​​​ഷം വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​വ​​​​രു​​​​ന്പോഴാ​​​​ണ് കു​​​​റ്റി​​​​ക്കാ​​​​ട്ടി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​​​ച്ചി​​​​രു​​​​ന്ന തോ​​​​ക്കി​​​​ൽ​​​നി​​​​ന്ന് റെ​​​​ജി​​​​ക്ക് വെ​​​​ടി​​​​യേ​​​​റ്റ​​​​ത്.

റെ​​​​ജി​​​​യു​​​​ടെ അ​​​​റി​​​​വി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് നാ​​​​യാ​​​​ട്ടു​​​​കാ​​​​ർ ഇ​​​​വി​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി കെ​​​​ണി സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. തോ​​​​ക്കി​​​​ന്‍റെ കാ​​​​ഞ്ചി​​​​യി​​​​ലേ​​​​ക്ക് ബ​​​​ന്ധി​​​​പ്പി​​​​ച്ച ക​​​​യ​​​​റി​​​​ൽ ആ​​​​രെ​​​​ങ്കി​​​​ലും ത​​​​ട്ടി​​​​യാ​​​​ലു​​​​ട​​​​ൻ വെ​​​​ടി​​​​പൊ​​​​ട്ടു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് കെ​​​​ണി​​​​യൊ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ചി​​​​റ്റാ​​​​രി​​​​ക്ക​​​​ൽ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​രം​​​​ഭി​​​​ച്ചു. തോ​​​​ക്കും അ​​​​നു​​​​ബ​​​​ന്ധ​​​​ സാ​​​​മ​​​​ഗ്രി​​​​ക​​​​ളും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. തോ​​​​ക്കി​​​​ന് ലൈ​​​​സ​​​​ൻ​​​​സുണ്ടോ എ​​​​ന്ന കാ​​​​ര്യ​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up