എടത്വ: ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ 118-ാം ചരമവാര്ഷികാചരണത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മങ്ങള്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ആരംഭിച്ചു.
തീര്‍ഥാടന പദയാത്രയും ചരമവാര്‍ഷികാചരണവും 31ന് നടക്കുമെന്ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍, പോസ്റ്റുലേറ്റര്‍ ഫാ. റോബി ആലഞ്ചേരി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ടോം ആര്യന്‍കാല എന്നിവര്‍ അറിയിച്ചു.
അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ആത്മീയ ചൈതന്യത്തില്‍ ആകൃഷ്ടമായി രൂപംകൊണ്ട ഫ്രാന്‍സിസ്കന്‍ അല്മായസഭയ്ക്ക് കേരളമണ്ണില്‍ തുടക്കം കുറിച്ച ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന് കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി താപസചൈതന്യത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ്.
29വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, അഷ്ടദിന പ്രാര്‍ഥന, കബറിടത്തിങ്കല്‍ ഒപ്പീസ് എന്നിവ നടക്കും. 30ന് രാവിലെ 11ന് വിദ്യാര്‍ഥികള്‍ക്കായി വിശുദ്ധ കുര്‍ബാന നടക്കും. ഫാ. അലക്സ് വാച്ചാപറമ്പില്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം നാലിന് മാര്‍ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥ പ്രാര്‍ഥനയും 4.15ന് വിശുദ്ധ കുര്‍ബാനയും നടക്കും. വികാരി ജനറല്‍ ഫാ. സ്കറിയാ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അഷ്ടദിന പ്രാര്‍ഥനയും കബറിടത്തിങ്കല്‍ ഒപ്പീസും നടക്കും. 31ന് രാവിലെ ഒന്‍പതിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ നിന്ന് തീര്‍ഥാടന പദയാത്ര ആരംഭിക്കും.
വിവിധ റീജനുകളില്‍ നിന്നുള്ള ടാബ്ലോ പ്രദര്‍ശനങ്ങളും പദയാത്രയുടെ ഭാഗമായുണ്ടാകും. രാവിലെ 10.30ന് തീര്‍ഥാടന പദയാത്ര ദൈവദാസന്റെ കബറിടത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. തുടര്‍ന്ന് കബറിടത്തില്‍ ഒപ്പീസും നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കും.