Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service Co-operative Bank

Thiruvananthapuram

കുന്നത്തു​കാ​ൽ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​പ്പീ​ല്‍ സു​പ്രീംകോ​ട​തി ത​ള്ളി

വെ​ള്ള​റ​ട: പി​രി​ച്ചു​വിട്ട ജീ​വ​ന​ക്കാ​രന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വ​ച്ച കേ​സി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ കു​ന്ന​ത്തു​കാ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​പ്പീ​ല്‍ ത​ള്ളി സു​പ്രീം കോ​ട​തി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​തി​നെ​തിരേയാണു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എസ്. ഷീ​ജയുടെയും നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സില്‍​ദാ​ര്‍ (ആ​ര്‍.ആ​ര്‍) ഷ​ണ്‍​മു​ഖ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടായി​രു​ന്നു ബാ​ങ്ക് ഹ​ര്‍​ജി. മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ വ​റ​ട്ട​യം സു​കു​മാ​ര​ന്‍ നാ​യ​രു​ടെ ത​ര്‍​ക്ക കേ​സി​ല്‍ ബാ​ങ്ക് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ കേ​ര​ള ഹൈ​ക്കോ​ട​തി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക്ക് അ​നു​കൂ​ല​മാ​യി ലേ​ബ​ര്‍ കോ​ട​തി​യും ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രി​ബ്യൂ​ണ​ലും പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ള്‍ ശ​രിവ​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി​യ്ക്കെ​തി​രെ ബാ​ങ്ക് ന​ല്‍​കി​യ അ​പ്പീ​ലു​ക​ളാ​ണ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റി​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് പൂ​ര്‍​ണ​മാ​യും നി​ര​സി​ച്ച​ത​ത്.

ബാ​ങ്ക് സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലു​ക​ള്‍ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ എ​ല്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ ട്രി​ബ്യൂ​ണ​ല്‍ വി​ധി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള​തായി​രു​ന്നു. 2004​ല്‍ ബാ​ങ്ക് ന​ല്‍​കി​യ ഒ​രു ഭേ​ദ​ഗ​തി അ​പേ​ക്ഷ ട്രി​ബ്യൂ​ണ​ല്‍ പ​രി​ഗ​ണിച്ചി​ല്ലെ​ന്ന സാ​ങ്കേ​തി​ക വാ​ദ​മാ​ണ് ബാ​ങ്ക് ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​അ​പേ​ക്ഷ ബാ​ങ്ക് അ​ക്കാ​ല​ത്ത് കോ​ട​തി​യി​ല്‍ കൃ​ത്യ​മാ​യി ഫ​യ​ല്‍ ചെയ്തിരുന്നില്ലെന്നു ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി. തൊ​ഴി​ലാ​ളി​ക്ക് അ​നു​കൂ​ല​മാ​യ ട്രി​ബ്യൂ​ണ​ലി​ന്‍റെ യും ലേ​ബ​ര്‍ കോ​ട​തി​യു​ടെ​യും ഉ​ത്ത​ര​വു​ക​ളി​ല്‍ ഇ​ട​പെ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വുമി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​ക്കോ​ട​തി ബാ​ങ്കി​ന്‍റെ അ​പ്പീ​ലു​ക​ള്‍ ത​ള്ളു​ക​യാ​യി രു​ന്നു. തു​ട​ര്‍​ന്നാ​ണ് സു​പ്രീം കോ​ട​തി​യും ബാ​ങ്കി​ന്‍റെ ഹ​ര്‍​ജി ത​ള്ളി​യ​ത്.

Latest News

Corehub Up