Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Services Win

സന്തോഷം സർവീസസിന്, ഒറ്റഗോളിൽ കേരളത്തിന് നിരാശ

ദിസ്പുർ: സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. കേരളത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് തോൽപിച്ചത്. എക്സ്ട്രാ ടൈമിലായിരുന്നു സർവീസസിന്‍റെ വിജയഗോൾ പിറന്നത്.

 109-ാം മിനിറ്റിൽ അഭിഷേക് പവാറാണ് വിജയഗോൾ നേടിയത്. ഇതോടെ എട്ടാം സന്തോഷ് ട്രോഫി കിരീടത്തിലാണ് സർവീസസ് മുത്തമിട്ടത്.

കഴിഞ്ഞ തവണയും കേരളം ഫൈനലിൽ തോറ്റിരുന്നു. എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ഫൈനലിൽ തോൽക്കുന്നത് ഇത് ഒൻപതാം തവണയാണ്.കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. 

മികച്ച മുന്നേറ്റങ്ങൾ നടത്താൻ കേരളത്തിനായിരുന്നു. എന്നാൽ കേരളത്തിന്‍റെ മുന്നേറ്റങ്ങളെ സർവീസസിന്‍റെ പ്രതിരോധനിര കടിഞ്ഞാൺ ഇടുകയായിരുന്നു. സർവീസസിന്‍റെ ഗോൾകീപ്പർ ഗഗൻദീപിന്‍റെ മികച്ച സേവുകളും കേരളത്തിന് തിരിച്ചടിയായി.

Latest News

Corehub Up