തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ലോക കിസാന്‍ സമ്മേളനത്തിനുള്ള കേരളസംഘം പുറപ്പെട്ടു.
കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക സമ്മേളനം നടക്കുന്നത്. 76 അംഗ സംഘമാണു പുറപ്പെട്ടത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മന്ത്രി സണ്ണി ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു.
ബാലി അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന പഠനങ്ങൾക്കും ക്ലാസുകള്‍ക്കും ശേഷം 29ന് സംഘം തിരിച്ചെത്തും. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
കിസാൻ സൊസൈറ്റി ദേശീയ ചെയർമാൻ ഡോ. ജോസ് തയ്യിൽ, ട്രഷറർ ഡി.പി. ജോസ്, വൈസ് ചെയർമാൻ സുനിൽകുമാർ, ജനറൽ സെക്രട്ടറി സുരേഷ്, സെക്രട്ടറി തങ്കച്ചൻ, കോ-ഓഡിനേറ്റർ അഡ്വ. മനോജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്.