Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seven-year-old Girl

Kannur

പാ​നു​ണ്ട​യി​ൽ ഏ​ഴു​വ​യ​സു​കാ​രി കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: എ​രു​വ​ട്ടി പാ​നു​ണ്ട​യി​ൽ ഏ​ഴു​ വ​യ​സു​കാ​രി കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. പാ​നു​ണ്ട അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ഗ്രീ​ൻ വേ​ൾ​ഡി​ൽ ര​ഞ്ജി​ത്ത്-മ​ഫീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മി​ർ​സ ആ​ണ് മ​രി​ച്ച​ത്. പാ​നു​ണ്ട​യി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു മി​ർ​സ.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രാ​റു​ണ്ടാ​യി​രു​ന്നു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ​തെ​ന്നി കു​ള​ത്തി​ലേ​ക്കു വീ​ണ​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​ട​ൻ ത​ന്നെ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ണ​റാ​യി പൊലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പാ​നു​ണ്ട ബേ​സി​ക് യു​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ:​ ആ​ഷി​ദ്.

Latest News

Corehub Up