Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SevenDoorsofFaith

America

"വി​ശ്വാ​സ​ത്തി​ന്‍റെ ഏ​ഴു വാ​തി​ലു​ക​ള്‍' പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ പാ​ദ​മു​ദ്ര​ക​ള്‍ തി​രു​ശേ​ഷി​പ്പാ​യി ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ അമേരിക്കൻ മലയാളി ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട് ന​ട​ത്തി​യ വി​ശ്വാ​സ യാ​ത്ര​യു​ടെ ഓ​ര്‍​മ​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന "വി​ശ്വാ​സ​ത്തി​ന്‍റെ ഏ​ഴു വാ​തി​ലു​ക​ള്‍' പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ഗ്ര​ന്ഥ​കാ​ര​ന്‍ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി തീ​ര്‍​ഥാ​ട​ന​മാ​ണ് ഈ ​യാ​ത്രാ വി​വ​ര​ണ പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​തോ​മ​സ് മാ​ര്‍ അ​ത്ത​നാ​സി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന വ​കു​പ്പി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച സ​ന്തോ​ഷ് മാ​ത്യു ഐ​എ​എ​സി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി​യാ​ണ് പു​സ്ത​ക പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലി​മ്മി​സിന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബി​ഹാ​ര്‍ കേ​ഡ​റി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി റാ​ങ്കി​ല്‍ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ന്തോ​ഷ് മാ​ത്യു ഐ​എ​എ​സ് തി​രു​വ​ന​ന്ത​പു​രം പ​ട്ടം ഇ​ട​വ​കാം​ഗ​മാ​ണ്.

തു​ര്‍​ക്കി മു​ത​ല്‍ അ​ല്‍​ബേ​നി​യ വ​രെ​യു​ള്ള ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ അ​വ​താ​രി​ക എ​ഴു​തി​യി​ട്ടു​ള​ള​ത്. തു​ര്‍​ക്കി​യു​ടെ മ​ണ്ണി​ല്‍ റോ​മാ സാ​മ്രാ​ജ്യ​ത്തിന്‍റെ ശേ​ഷി​പ്പു​ക​ളി​ല്‍ ഇ​ന്നും മു​ഴ​ങ്ങി​നി​ല്‍​ക്കു​ന്ന ആ​ദ്യ​കാ​ല സ​ഭ​ക​ളു​ടെ പ്രാ​ര്‍ഥ​നാ​ധ്വ​നി​ക​ളി​ല്‍ നി​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ തു​ട​ക്കം.

ഗ്രീ​സി​ലെ പാ​റ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ദൈ​വ​ത്തോ​ട​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മെ​റ്റി​യോ​റ​യി​ലെ ആ​ശ്ര​മ​ങ്ങ​ളും അ​ല്‍​ബേ​നി​യ​യി​ലെ​യും മ​റ്റ് കി​ഴ​ക്ക​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​തി​പു​രാ​ത​ന​മാ​യ ദേ​വാ​ല​യ​ങ്ങ​ളും വാ​യ​ന​ക്കാ​ര്‍​ക്ക് പു​തി​യ അ​നു​ഭ​വം പ​ക​രു​ന്ന​താ​ണ്.

നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് നി​ല​കൊ​ണ്ട ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ച​രി​ത്ര​വും അ​തി​ന്‍റെ ജീ​വ​സു​റ്റ ചൈ​ത​ന്യ​വും അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന​താ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം കേ​വ​ലം ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ഒ​രു യാ​ത്ര മാ​ത്ര​മ​ല്ല മ​റി​ച്ച് വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് ക​ടു​ന്നു ചെ​ല്ലു​ന്ന ഒ​രു തീ​ര്‍​ത്ഥാ​ട​ന​മാ​യി​രു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ പ​റു​ന്നു.

അ​വി​ടു​ത്തെ പ്രാ​ര്‍​ഥ​നാ​ന്ത​രീ​ക്ഷ​വും ദൈ​വ​സാ​ന്നി​ധ്യ​വും ന​ല്‍​കി​യ ആ​ത്മീ​യ വെ​ളി​ച്ചം വ​രും​കാ​ല ജീ​വി​ത യാ​ത്ര​യി​ല്‍ ത​നി​ക്ക് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട്

പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട്ട് അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​യാ​ണ്. "ആ​ഴ്ച​വ​ട്ടം' പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ​ഴ്ച​വ​ട്ടം ഓ​ണ്‍​ലൈ​നി​ന്‍റഎ മു​ഖ്യ​പ​ത്രാ​ധി​പ​ര്‍.

സൈ​ക്കോ​തെ​റാ​പി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്നു. യുഎ​സ് എ​യ​ര്‍​ഫോ​ഴ്സി​ല്‍ ക്യാ​പ്റ്റ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍.

അ​മേരി​ക്ക​യി​ലെ നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃസ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. ക്ലി​നി​ക്കി​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ പി​എ​ച്ച്ഡി. പ്ര​വാ​സി​ര​ത്ന അ​വാ​ര്‍​ഡ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ യുഎ​സ് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ്, അ​മേ​രി​ക്ക​യി​ലെ സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ രൂ​പ​ത​യി​ലെ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം, നാ​ഷ​ണ​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് ക്ല​ബ് ബോ​ര്‍​ഡ് അം​ഗം, ദി ​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ചേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍ യുഎ​സ്എ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്നു.

ഡെ​ഡ്‌​ലൈ​ന്‍, നി​രൂ​പ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ മെ​ക്സി​ക്കോ, യാ​ത്ര​യും അ​ന്വേ​ഷ​ണ​വും എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്.

Latest News

Corehub Up