Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SevenFamilies

അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നു വി​രാ​മം; പ​​​​ര്യ​​​​ത്തു​​​​കാ​​​​വി​​​​ൽ ഏ​​​​ഴു കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് സ്വ​​​​ന്തം മ​​​​ണ്ണി​​​​ൽ വീ​​​​ടു​​​​ക​​​​ളാ​​​​കു​​​​ന്നു

കോ​​​​ല​​​​ഞ്ചേ​​​​രി: അ​​​​ഞ്ചു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി പ​​​​രി​​​​ഹാ​​​​ര​​​​മി​​​​ല്ലാ​​​​തെ നീ​​​​ണ്ടു​​​​നി​​​​ന്ന പ​​​​ര്യ​​​​ത്തു​​​​കാ​​​​വ് ഉ​​​​ന്ന​​​​തി​​​​യി​​​​ലെ ഭൂ​​​​മി​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ട്ടി​​​​രു​​​​ന്ന ഏ​​​​ഴു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​ത​​​​ത്തി​​​​നും വി​​​​രാ​​​​മ​​​​മാ​​​​കു​​​​ന്നു. 16ന് ​​​​രാ​​​​വി​​​​ലെ 11ന് ​​​​മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ വീ​​​​ടു​​​​ക​​​​ളു​​​​ടെ ത​​​​റ​​​​ക്ക​​​​ല്ലി​​​​ടും. വി.​​​​പി. സ​​​​ജീ​​​​ന്ദ്ര​​​​ൻ എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കും. ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ൻ എം​​​​പി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രി​​​​ക്കും.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടും ഫ​​​​ല​​​​മു​​​​ണ്ടാ​​​​കാ​​​​തി​​​​രു​​​​ന്ന പ്ര​​​​ശ്ന​​​​ത്തി​​​​നു സ​​​​ർ​​​​ക്കാ​​​​ർ​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​വാ​​​​യം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ൽ ജി​​​​ല്ല​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണും വി.​​​​പി. സ​​​​ജീ​​​​ന്ദ്ര​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യും നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്കുവ​​​​ഹി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് സ്വ​​​​ന്തം മ​​​​ണ്ണി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

സ്പോ​​​​ൺ​​​​സ​​​​ർ​​​​ഷി​​​​പ്പ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്ത് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 1,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ഏ​​​​ഴ് ആ​​​​ധു​​​​നി​​​​ക വീ​​​​ടു​​​​ക​​​​ളാ​​​​ണ് നി​​​​ർ​​​​മി​​​​ച്ചു​​​ന​​​​ൽ​​​​കു​​​​ക. വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ നി​​​​ല​​​​വി​​​​ലെ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​ത്ത​​​ന്നെ താ​​​​മ​​​​സി​​​​ക്കാ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ സ​​​​മ്മ​​​​ത​​​​ത്തോ​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സ്ഥ​​​​ല​​​​മൊ​​​​രു​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ അ​​​​ഞ്ചു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന മാ​​​​ര​​​​ത്ത​​​​ൺ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളും സ​​​​മ​​​​ര​​​​സ​​​​മി​​​​തി​​​​യും ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യ​​​​ത്.

ഓ​​​​രോ വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും മൂ​​​​ന്നു മീ​​​​റ്റ​​​​ർ വീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന​​​​വ​​​​ഴി​​​​യും ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ വ​​​​സ്തു​​​​വു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന ഭാ​​​​ഗ​​​​ത്തു സം​​​​ര​​​​ക്ഷ​​​​ണ​​​മ​​​​തി​​​​ലും നി​​​​ർ​​​​മി​​​​ക്കും. ഭൂ​​​​മി​​​​ത​​​​ർ​​​​ക്ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ൾ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up