Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeveralKilled

Europe

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; നി​ര​വ​ധി മ​ര​ണം

ബെ​ർ​ൺ: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ആ​ൽ​പ്സ് മ​ല​നി​ര​ക​ൾ​ക്ക് സ​മീ​പ​മു​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ മരിച്ചു. നെ​ത​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

കി​ഴ​ക്ക​ൻ കാ​ന്‍റണാ​യ ഗ്രൗ​ബി​ൻ​ഡ​നി​ലെ സു​ഷ് ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക സ​മ​യം വെെകുന്നേരം 4.45-ഓ​ടെ സു​ഷി​നും സെ​ർ​നെ​സി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ൽ വച്ച് ബ​സ് ഗാ​ർ​ഡ് റൈ​യി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്വി​സ് ബ്രോ​ഡ്കാ​സ്റ്റ​റാ​യ എ​സ്‌ആ​ർഎ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​പ​ക​ട​സ​മ​യ​ത്ത് 48 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ഡ​ച്ച് പ​ത്ര​മാ​യ "ദി ​ടെ​ലി​ഗ്രാ​ഫ്' റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. യാ​ത്ര​ക്കാ​രെ​ല്ലാം ഡ​ച്ച് ടൂ​ർ ഓ​പ്പ​റേ​റ്റ​റാ​യ ഒഎ​ഡി​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണെ​ന്ന് ഡ​ച്ച് ട്രാ​വ​ൽ അ​സോ​സി​യേ​ഷ​നാ​യ എഎൻവിആർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ​ത്. നി​ര​വ​ധി റെ​സ്ക്യൂ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ സ്വി​സ് പ്ര​സി​ഡ​ന്‍റ് ഗ​യ് പാ​ർ​മെ​ലി​ൻ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം എ​ക്സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽപ്പെട്ട​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വ​രു​ന്ന​തേ​യു​ള്ളൂ.

Latest News

Corehub Up