Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Influx

Europe

കാ​ന​റി ദ്വീ​പു​ക​ളി​ല്‍ അ​ഭ​യാ​ര്‍​ഥി പ്ര​വാ​ഹം രൂ​ക്ഷം; എ​ല്‍ ഹി​യേ​റോ​യി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക​കം എ​ത്തി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍

മാ​ഡ്രി​ഡ് / ലാ ​പാ​ല്‍​മാ​സ്: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യ സ്പാ​നി​ഷ് ദ്വീ​പാ​യ കാ​ന​റി ദ്വീ​പു​ക​ളി​ലേ​ക്ക് അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ പ്ര​വാ​ഹം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്നു. അ​റ്റ്ലാന്‍റിക്​ സ​മു​ദ്രം താ​ണ്ടി ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ഫ്രി​ക്ക​ന്‍ വേ​ഷ​ധാ​രി​ക​ളാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ അ​ഭ​യം തേ​ടി കാ​ന​റി ദ്വീ​പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ജ​ര്‍​മ​ന്‍ മാ​ധ്യ​മ​മാ​ണ് ഈ ​വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

 വെ​റും 12,000 മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള കാ​ന​റി ദ്വീ​പു​ക​ളി​ലെ ഏ​റ്റ​വും ചെ​റി​യ ദ്വീ​പാ​യ 'എ​ല്‍ ഹി​യേ​റോ​യി​ലേ​ക്ക്' (El Hierro) വെ​റും ആ​റു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 6,000~ത്തി​ല​ധി​കം അ​ഭ​യാ​ര്‍​ഥി​ക​ളാ​ണ് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 1,066 പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. അ​ഞ്ച് ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ എ​ത്തി​യ​വ​രു​ടെ എ​ണ്ണം 8,000 ക​വി​ഞ്ഞു. കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ജ​ന​ക്കൂ​ട്ട​മെ​ന്നും ദ്വീ​പി​ലെ ഏ​ക ആ​ശു​പ​ത്രി​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും പൂ​ര്‍​ണ​മാ​യും സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണെ​ന്നും കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ല്‍​പീ​ഡി​യോ അ​ര്‍​മാ​സ് വ്യ​ക്ത​മാ​ക്കി. സ്ഥി​തി​ഗ​തി​ക​ള്‍ തി​ക​ച്ചും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് കാ​ന​റി റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്റ് ഫെ​ര്‍​ണാ​ഡോ ക്ള​വി​ജോ​യും പ്ര​തി​ക​രി​ച്ചു.

 അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ അ​പ​ക​ട​ക​ര​മാ​യ സ​മു​ദ്ര​യാ​ത്ര​യ്ക്കി​ട​യി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. സെ​ന​ഗ​ല്‍ തീ​ര​ത്ത് വ​ച്ച് അ​ഭ​യാ​ര്‍​ഥി ബോ​ട്ട് ക​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കു​റ​ഞ്ഞ​ത് 39 പേ​രെ​ങ്കി​ലും ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ടു. സെ​ന​ഗ​ലി​ലെ ഡാ​ക്ക​റി​നും സെ​ന്‍റ് ലൂ​യി​സി​നും ഇ​ട​യി​ലാ​ണ് ബോ​ട്ട് ത​ക​ര്‍​ന്ന​ത്. ജീ​വ​നോ​ടെ ര​ക്ഷ​പെ​ട്ട​ത് ഒ​രാ​ള്‍ മാ​ത്ര​മാ​ണ്. മ​രി​ച്ച​വ​രെ​ല്ലാം സെ​ന​ഗ​ല്‍ പൗ​ര​ന്മാ​രാ​ണെ​ന്നാ​ണ് വി​വ​രം. 'ബൂ​ര്‍​ണ' (Burna) എ​ന്ന കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന​റി ദ്വീ​പു​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

 അ​റ്റ്ലാ​ന്റി​ക് സ​മു​ദ്ര​ത്തി​ന് പു​റ​മെ കി​ഴ​ക്ക​ന്‍ മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ലി​ലും അ​ഭ​യാ​ര്‍​ഥി​ക​ള്‍ മ​ര​ണ​ത്തി​ലേ​ക്ക് വീ​ഴു​ന്നു​ണ്ട്. ഗ്രീ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര പാ​യ ക്രീ​റ്റി​ന് (Crete) സ​മീ​പം വാ​രാ​ന്ത്യ​ത്തി​ലു​ണ്ടാ​യ ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ കു​റ​ഞ്ഞ​ത് 20 പേ​ര്‍ മ​രി​ച്ചു. ലി​ബി​യ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട​വ​രാ​ണ് ഇ​വ​ര്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ ഗ്രീ​ക്ക് അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

 ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ സെ​ന​ഗ​ല്‍, മൗ​റി​ത്താ​നി​യ, മൊ​റോ​ക്കോ തു​ട​ങ്ങി​യ​വ തീ​ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ, മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​യ ദൂ​രെ​യു​ള്ള വ​ഴി​ക​ളാ​ണ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ലി​പ്പ​മി​ല്ലാ​ത്ത ത​ട​ത്ത​ടി​യു​റ​പ്പി​ല്ലാ​ത്ത ബോ​ട്ടു​ക​ളി​ല്‍ ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് യൂ​റോ ഈ​ടാ​ക്കി​യാ​ണ് ഈ ​മാ​ഫി​യ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up