Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sewage

Kozhikode

മെ​ഡി​. കോ​ള​ജി​ലെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണം: കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച മ​ലി​ന​ജ​ല സം​സ്‌​ക്ക​ര​ണ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ നി​ര്‍​വ​ഹ​ണ ക​മ്പ​നി​ക്ക് വീ​ണ്ടും ക​രാ​ര്‍ ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തെ​ച്ചൊ​ല്ലി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​തി​ഷേ​ധം.
വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ മേ​യ​റു​ടെ വാ​ദം അം​ഗീ​ക​രി​ച്ച്, ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ നി​ര്‍​വ​ഹ​ണ ക​മ്പ​നി​ക്ക് ഏ​താ​നും മാ​സം കൂ​ടി ക​രാ​ര്‍ നീ​ട്ടി ന​ല്‍​കാ​നു​ള്ള നീ​ക്കം യു​ഡി​എ​ഫും ബി​ജെ​പി​യും അം​ഗീ​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ കെ.​സി. ശോ​ഭി​ത വി​യോ​ജ​ന​കു​റി​പ്പ് ന​ല്‍​കി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

പു​തി​യ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കും​വ​രെ നി​ല​വി​ലെ ക​മ്പ​നി​ക്ക് ക​രാ​ര്‍ നീ​ട്ടി ന​ല്‍​കു​ന്ന​തി​നും അ​തി​നു​ള്ള തു​ക പാ​സാ​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യു​മാ​ണ് ഇ​ന്ന​ല​ത്തെ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ അ​ജ​ണ്ട​യാ​യി വി​ഷ​യം ച​ര്‍​ച്ച ചെ​യ്ത​ത്. ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ക​മ്പ​നി​ക്ക് എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യാ​ലും നീ​ട്ടി ന​ല്‍​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കെ.​സി. ശോ​ഭി​ത വി​യോ​ജ​ന കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

ക​രാ​ര്‍ റ​ദ്ദ് ചെ​യ്ത അ​തേ ക​മ്പ​നി​ക്ക് ത​ന്നെ വീ​ണ്ടും ക​രാ​ര്‍ ന​ല്‍​കു​ന്ന​തി​ല്‍ ബി​ജെ​പി അം​ഗം ടി. ​റെ​നീ​ഷും എ​തി​ര്‍​പ്പ് ഉ​ന്ന​യി​ച്ചു. ര​ണ്ടാ​മ​ത് ന​ട​പ​ടി തു​ട​ങ്ങി​യ ടെ​ണ്ട​ര്‍ റ​ദ്ദ് ചെ​യ്ത് വീ​ണ്ടും ടെ​ണ്ട​ര്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ആ ​കാ​ല​യ​ള​വി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം മു​ട​ങ്ങാ​തി​രി​ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യം മു​ന്‍ നി​റു​ത്തി​യാ​ണ് നി​ല​വി​ലു​ള്ള ക​മ്പ​നി​ക്ക് ഏ​താ​നും മാ​സം കൂ​ടി ക​രാ​ര്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ഒ​ടു​വി​ല്‍ മ​റ്റ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യം കാ​ര്‍ റേ​സിം​ഗി​ന് വി​ട്ടു ന​ല്‍​കി​യ​തു​മൂ​ലം പു​ല്‍​ത്ത​കി​ടി ന​ശി​ച്ച് നി​ര​വ​ധി ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ടി​ന് ന​ഷ്ട​മാ​യ​തി​ല്‍ യു​ഡി​എ​ഫ് അം​ഗം സ​ഫ​റി വെ​ള്ള​യി​ല്‍​പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി.

 

Latest News

Corehub Up