Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shamsuddin

തടസങ്ങള്‍ ഉടൻ നീക്കും: അധ്യാപക നിയമനത്തിൽ മന്ത്രി ഷംസുദ്ദീന്‍റെ ഉറപ്പ്

കോ​​​ഴി​​​ക്കോ​​​ട്: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രു​​​ന്ന 1600-ഓ​​​ളം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ള്‍കൊ​​​ണ്ട് പ​​​രി​​​ഹ​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി എ​​​ന്‍. ഷം​​​സു​​​ദ്ദീ​​​ന്‍.

സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക ദി​​​നാ​​​ഘോ​​​ഷം ക​​​ണ്ടം​​​കു​​​ളം മു​​​ഹ​​​മ്മ​​​ദ് അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ന്‍ സ്മാ​​​ര​​​ക ഗോ​​​ള്‍ഡ​​​ന്‍ ജൂ​​​ബി​​​ലി ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സു​​​താ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ത​​​ട​​​സ​​​മി​​​ല്ലാ​​​തെ പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ട നാ​​​ലു ശ​​​ത​​​മാ​​​നം പോ​​​സ്റ്റു​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.

എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ​​​യും നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍കൊ​​​ള്ളി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​ത്യേ​​​ക റോ​​​സ്റ്റ​​​ര്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കെ-​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട​​​സ​​​ങ്ങ​​​ള്‍ നീ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ക്യു​​​റേ​​​റ്റീ​​​വ് ഹ​​​ർ​​​ജി ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​യി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും കു​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക ആ​​​രോ​​​ഗ്യ​​​ത്തി​​​നും പ്ര​​​ത്യേ​​​ക ഊ​​​ന്ന​​​ല്‍ ന​​​ല്‍കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ള​​​വ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നേ​​​ര​​​ത്തേ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന 500 കു​​​ട്ടി​​​ക​​​ള്‍ക്ക് ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​ന്‍ എ​​​ന്ന പ​​​രി​​​ധി 300 ആ​​​യി കു​​​റ​​​ച്ചി​​​രു​​​ന്നു.

പ​​​ര​​​മാ​​​വ​​​ധി വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കൂ​​​ടു​​​ത​​​ല്‍ ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍കു​​​ന്ന വി​​​ഷ​​​യം പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​​​ ച​​​ട​​​ങ്ങി​​​ല്‍ അ​​​ഡ്വ. ഫൈ​​​സ​​​ല്‍ ബാ​​​ബു എം​​​എ​​​ല്‍എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

Latest News

Corehub Up