Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shamsudheen

Pathanamthitta

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​ള്‍​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ന​വീ​ക​രി​ക്കും: മ​ന്ത്രി ഷം​സു​ദ്ദീ​ന്‍

പ​ത്ത​നം​തി​ട്ട: നി​ര്‍​മി​ത ബു​ദ്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ന​വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പ​ന്ത​ളം മ​ങ്ങാ​രം യു​പി സ്‌​കൂ​ള്‍ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഡി​ജി​റ്റ​ല്‍ വി​ദ്യാ​ഭ്യാ​സ​വും നി​ര്‍​മി​ത ബു​ദ്ധി​യും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​ണ് എ​ല്‍​പി, യു​പി കു​ട്ടി​ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ർ, ഹൈ​സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് എ​റൈ​സ് പ​ദ്ധ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തു​ട​ക്കം കു​റി​ച്ച​ത്. ഉ​പ​രി​പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി ന​മ്മു​ടെ കു​ട്ടി​ക​ൾ എ​വി​ടെ പോ​യാ​ലും അ​വ​ർ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​മാ​യി മ​ത്സ​രി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്ക​ണം. ഇ​തി​നാ​യി ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ളെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​ക്ക​ണം. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് നൂ​റു​ദി​ന ക​ര്‍​മപ​രി​പാ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ർ, പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.ആ​ർ. കൃ​ഷ്ണ​കു​മാ​രി, ഉ​പാ​ധ്യ​ക്ഷ​ന്‍ കെ. ​മ​ണി​ക്കു​ട്ട​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ യാ​മി സേ​തു കു​മാ​ർ, എ​സ്. അ​രു​ണ്‍, എം. ​സാ​ബി​റ ബീ​വി, ബി. ​പ്ര​ദീ​പ്, സു​നി​ത വേ​ണു, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.ജി. വി​ദ്യ, കെ.ആ​ർ. വി​ജ​യ​കു​മാ​ര്‍, കെ.ആ​ര്‍. ര​വി, എ​സ്. സു​മേ​ഷ് കു​മാ​ര്‍, പി. ​കെ. പു​ഷ്പ​ല​ത, ജ​യ​ശ്രീ ക​ളീ​ക്ക​ല്‍, എ​സ്. ഹ​സീ​ന, എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ർ, പ്ര​സ​ന്ന​കു​മാ​രി, കൈ​ലാ​സം ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ. ​ബി​ജു, ഷി​ബി​ന ബ​ഷീ​ർ, കെ. ​മോ​ഹ​ന്‍​ദാ​സ്, പി. ​ദീ​പ കു​മാ​രി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ ഷീ​ബ മു​ഹ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​ഗി​രി​ജ​കു​മാ​രി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​ബി. ബി​നു​കു​മാ​ർ, എ​സ്എം​സി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​എ​ച്ച്. ഷി​ജു, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​ജി. ശ​ശി​ധ​ര​ന്‍, പ്ര​ധാ​ന അ​ധ്യാ​പി​ക ജി​ജി റാ​ണി, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ എ​സ്. മു​ഹ​മ്മ​ദ് സാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up