Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shanghai Cooperation Organisation

യൂ​റേ​ഷ്യ​യു​ടെ പു​തി​യ സു​ര​ക്ഷാ - സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി എ​സ്‌‌​സി​ഒ, പു​രാ​ണ കി​ല​യി​ൽ ലോ​ക ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി ഡ​ൽ​ഹി ഉ​ച്ച​കോ​ടി

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ളി​ൽ ഒ​ന്നാ​യി വ​ള​ർ​ന്ന ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന (എ​സ്‌‌​സി​ഒ) ഇ​ന്ന് യൂ​റേ​ഷ്യ​ൻ ഭൂ​പ്ര​ദേ​ശ​ത്തെ നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ - സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഭൂ​ശാ​സ്ത്ര​പ​ര​മാ​യ വി​സ്തൃ​തി​യി​ലും ജ​ന​സം​ഖ്യ​യി​ലും ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ഈ ​സം​ഘ​ട​ന, രൂ​പീ​ക​ര​ണ കാ​ല​ത്തെ ചെ​റി​യൊ​രു പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് വ​ള​ർ​ന്ന​ത്.

എ​സ്‌​സി​ഒ​യെ വെ​റു​മൊ​രു രാ​ഷ്ട്രീ​യ - സാ​മ്പ​ത്തി​ക വേ​ദി​യാ​ക്കി​മാ​ത്ര​മാ​യി ചു​രു​ക്കാ​തെ, അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധ​വും പ​ര​സ്പ​ര​വി​ശ്വാ​സ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ത്യ പു​തി​യൊ​രു ചു​വ​ടു​വെ​പ്പി​ന് വേ​ദി​യാ​കു​ക​യാ​ണ്. ഡ​ൽ​ഹി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പു​രാ​ണ കി​ല​യി​ൽ വെ​ച്ച് ആ​ദ്യ​ത്തെ ‘എ​സ്‌​സി​ഒ സി​വി​ലൈ​സേ​ഷ​ണ​ൽ ഡ​യ​ലോ​ഗ് ഫോ​റം' സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

ന​വം​ബ​ർ 20 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും. സാം​സ്കാ​രി​ക ആ​വി​ഷ്കാ​രം, ക​ല​യും വാ​സ്തു​വി​ദ്യ​യും, ഭാ​ഷ​യും സാ​ഹി​ത്യ​വും, മ​ത-​ദാ​ർ​ശ​നി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ എ​ന്നീ നാ​ല് പ്ര​ധാ​ന മേ​ഖ​ല​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. പാ​കി​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ എ​സ്‌​സി​ഒ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കും ഡ​യ​ലോ​ഗ് പ​ങ്കാ​ളി​ക​ൾ​ക്കും ഇ​ന്ത്യ ഇ​തി​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ശേ​ഷം ആ​ദ്യ​മാ​യി ഒ​രു പാ​കി​സ്ഥാ​ൻ മ​ന്ത്രി ഇ​ന്ത്യ​യി​ലെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സ​മ്മേ​ള​ന​ത്തി​നു​ണ്ട്.

ഇ​ന്ത്യ​യും എ​സ്‌‌​സി​ഒ​യും

2017 മു​ത​ൽ എ​സ്‌‌​സി​ഒ​യി​ലെ സ്ഥി​രാം​ഗ​മാ​യ ഇ​ന്ത്യ, ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് വ​ലി​യ ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മാ​ണ് ന​ൽ​കു​ന്ന​ത്. മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ബ​ന്ധം ദൃ​ഢ​മാ​ക്കാ​നും ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടാ​നും ഇ​ന്ത്യ എ​സ്‌​സി​ഒ വേ​ദി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ ആ​ധി​പ​ത്യ​ത്തി​ന് ബ​ദ​ലാ​യി യൂ​റേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​ന​വും സാം​സ്കാ​രി​ക ഐ​ക്യ​വും ഉ​റ​പ്പി​ക്കു​ന്ന എ​സ്‌​സി​ഒ, മാ​റു​ന്ന ആ​ഗോ​ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

‘ഷാ​ങ്ഹാ​യ് ഫൈ​വ്' മു​ത​ൽ എ​സ്‌‌​സി​ഒ വ​രെ 

1996ൽ ​ചൈ​ന, റ​ഷ്യ, ക​സാ​ഖ്സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, താ​ജി​ക്കി​സ്ഥാ​ൻ എ​ന്നീ അ​ഞ്ച് രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച 'ഷാ​ങ്ഹാ​യ് ഫൈ​വ്' എ​ന്ന സു​ര​ക്ഷാ സ​ഖ്യ​മാ​ണ് പി​ന്നീ​ട് എ​സ്‌​സി​ഒ ആ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​ത്. 2001 ജൂ​ൺ 15ന് ​ഉ​സ്‌​ബെ​ക്കി​സ്ഥാ​ൻ കൂ​ടി ചേ​ർ​ന്ന​തോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി എ​സ്‌​സി​ഒ നി​ല​വി​ൽ വ​ന്ന​ത്.

തു​ട​ർ​ന്ന് സം​ഘ​ട​ന​യു​ടെ വ്യാ​പ്തി വ​ർ​ധി​ച്ചു. 2017ൽ ​ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും പൂ​ർ​ണ അം​ഗ​ങ്ങ​ളാ​യി. പി​ന്നീ​ട് ഇ​റാ​നും (2023) ബെ​ലാ​റ​സും (2024) കൂ​ടി ഉ​ൾ​പ്പെ​ട്ട​തോ​ടെ എ​സ്‌​സി​ഒ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 10 ആ​യി ഉ​യ​ർ​ന്നു.

ല​ക്ഷ്യ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 

സു​ര​ക്ഷ, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, സാം​സ്കാ​രി​ക വി​നി​മ​യം എ​ന്നി​വ​യ്ക്കാ​ണ് എ​സ്‌​സി​ഒ പ്ര​ധാ​ന​മാ​യും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ഭീ​ക​ര​വാ​ദം, തീ​വ്ര​വാ​ദ ചി​ന്ത​ക​ൾ, വി​ഘ​ട​ന​വാ​ദം, ല​ഹ​രി​ക്ക​ട​ത്ത് എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ കൂ​ട്ടാ​യ്മ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു. ഇ​തി​നാ​യി ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ താ​ഷ്‌​കെ​ന്‍റ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​റ്റ്സ്
(RATS - Regional Anti Terrorist Structure) എ​ന്ന ഭീ​ക​ര​വി​രു​ദ്ധ സം​വി​ധാ​ന​വും സം​ഘ​ട​ന​യ്ക്കു​ണ്ട്. ചൈ​ന​യി​ലെ ബീ​ജിം​ഗി​ലാ​ണ് എ​സ്‌​സി​ഒ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അം​ഗ​രാ​ജ്യ​ങ്ങ​ൾ

ഇ​ന്ത്യ, ചൈ​ന, റ​ഷ്യ, പാ​കി​സ്ഥാ​ൻ, ഇ​റാ​ൻ, ബെ​ലാ​റ​സ്, ക​സാ​ഖ്സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, താ​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​ന്നീ 10 അം​ഗ​രാ​ജ്യ​ങ്ങ​ളാ​ണ് നി​ല​വി​ൽ എ​സ്‌​സി​ഒ​യി​ലു​ള്ള​ത്. ഇ​വ കൂ​ടാ​തെ ചി​ല രാ​ജ്യ​ങ്ങ​ൾ നി​രീ​ക്ഷ​ക പ​ദ​വി​യി​ലും ഡ​യ​ലോ​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up