പെരുവണ്ണാമൂഴി: എറണാകുളത്ത് നടന്ന കേരള സംസ്ഥാന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജൂണിയർ 120 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവായ മുതുകാട് സ്വദേശി ഷാനോ ഡൊമിനിക്കിനെ ആദരിച്ചു.ചക്കിട്ടപാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്.
ഇ.എ. ജയിംസ്, പഞ്ചായത്ത് മെമ്പർമാരായ പി.സി. സുരാജൻ, ബിന്ദു വത്സൻ, കെ.കെ. ഷീബ എന്നിവരും സന്നിഹിതരായിരുന്നു. പരേതനായ ഇടമനമ്യാലിൽ ഡൊമിനിക്കിന്റെയും ബിന്ദുവിന്റെയും മകനാണ്.