Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shanti Idam

Thiruvananthapuram

നെയ്യാറ്റിൻകരയിൽ "ശാ​ന്തി ഇ​ടം' പൊ​തു​ശ്മ​ശാ​നം പ്ര​വ​ർ​ത്ത​നം തുടങ്ങി

നെ​യ്യാ​റ്റി​ൻ​ക​ര: ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ പൊ​തു​ശ്മ​ശാ​നം 'ശാ​ന്തി ഇ​ടം' പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ്ലാ​വി​ള മ​ല​ഞ്ചാ​ണി മ​ല​യി​ല്‍ നി​ര്‍​മി​ച്ച 'ശാ​ന്തി ഇ​ട'​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ല്യു.​ആ​ർ. ഹീ​ബ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു അ​ധ്യ​ക്ഷ​നാ​യി.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. അ​നു​ബ​ന്ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി പൂ​ർ​ത്തി​യാ​ക്കി. ക്രി​മ​റ്റോ​റി​യം സ്ഥാ​പി​ച്ച ക​മ്പ​നി​ക്കാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ച്ചു​മ​ത​ല. മൂ​ന്നു ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചു.

ഒ​രേ​സ​മ​യം ആ​റു ബ​ർ​ണ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഗ്യാ​സ് ചേ​മ്പ​റി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം ഒ​രു മൃ​ത​ദേ​ഹ​ത്തി​ന്‍റെ സം​സ്കാ​രം പൂ​ർ​ത്തി​യാ​ക്കാ​നാ​കും. ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് 3,000 രൂ​പ​യും എ​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് 4,000 രൂ​പ​യു​മാ​ണ് സേ​വ​ന​നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up