Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sharada

പുരസ്കാരനിറവിൽ ശാരദാംബരം

അ​​​​​​​​​റു​​​​​​​​​പ​​​​​​​​​തു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ മ​​​​​​​​​ധ്യ​​​​​​​​​ത്തി​​​​​​​​​ൽ ഉ​​​​​​​​​ദ​​​​​​​​​യാ​​​​​​​​​സ്റ്റു​​​​​​​​​ഡി​​​​​​​​​യോ അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ പു​​​​​​​​​തി​​​​​​​​​യ ചി​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യ ‘ഇ​​​​​​​​​ണ​​​​​​​​​പ്രാ​​​​​​​​​വു​​​​​​​​​ക​​​​​​​​​ളി​​​​​​​​​’ലേ​​​​​​​​​ക്ക് നാ​​​​​​​​​യി​​​​​​​​​ക​​​​​​​​​യെ തേ​​​​​​​​​ടു​​​​​​​​​ന്ന സ​​​​​​​​​മ​​​​​​​​​യം. തെ​​​​​​​​​ലു​​​​​​​​​ങ്കി​​​​​​​​​ലും ക​​​​​​​​​ന്ന​​​​​​​​​ട​​​​​​​​​യി​​​​​​​​​ലു​​​​​​​​​മൊ​​​​​​​​​ക്കെ ശ്ര​​​​​​​​​ദ്ധേ​​​​​​​​​യ​​​​​​​​​യാ​​​​​​​​​യി വ​​​​​​​​​രു​​​​​​​​​ന്ന ആ​​​​​​​​​ന്ധ്ര​​​​യി​​​​ലെ തെ​​​​ന്നാ​​​​ലി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഒ​​​​രു​​​​​ പെ​​​​​​​​​ൺ​​​​​​​​​കു​​​​​​​​​ട്ടി​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ണ് ആ ​​​​അ​​​​​​​​​ന്വേ​​​​​​​​​ഷ​​​​​​​​​ണം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​ച്ച​​​​​​​​​ത്. അ​​​​​​​​​ങ്ങ​​​​​​​​​നെ സ​​​​​​​​​ത്യ​​​​​​​​​ന്‍റെ നാ​​​​​​​​​യി​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി റാ​​​​​​​​​ഹേ​​​​​​​​​ൽ എ​​​​​​​​​ന്ന പു​​​​​​​​​തു​​​​​​​​​മു​​​​​​​​​ഖ ന​​​​​​​​​ടി മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ അ​​​​​​​​ര​​​​​​​​ങ്ങേ​​​​​​​​റ്റം കു​​​​​​​​റി​​​​​​​​ച്ചു.

1965ൽ ​​​​​​​​​റി​​​​​​​​​ലീ​​​​​​​​​സാ​​​​​​​​​യ ഈ ​​​​​​​​​ചി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ൽ നാ​​​​​​​​​യി​​​​​​​​​കാ ക​​​​​​​​​ഥാ​​​​​​​​​പാ​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ന്‍റെ പേ​​​​​​​​​രാ​​​​​​​​​ണ് നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​താ​​​​​​​​​വ് കു​​​​​​​​​ഞ്ചാ​​​​​​​​​ക്കോ ത​​​​​​​​​ന്‍റെ പു​​​​​​​​​തി​​​​​​​​​യ നാ​​​​​​​​​യി​​​​​​​​​ക​​​​​​​​​യ്ക്കു ന​​​​​​​​​ല്കി​​​​​​​​​യ​​​​​​​​​ത്. എ​​​​​​​​​ന്നാ​​​​​​​​​ൽ, ചി​​​​​​​​​ത്രം റി​​​​​​​​​ലീ​​​​​​​​​സാ​​​​​​​​​യ​​​​​​​​​തോ​​​​​​​​​ടെ ശാ​​​​​​​​​ര​​​​​​​​​ദ എ​​​​​​​​​ന്ന ത​​​​​​​​​ന്‍റെ യ​​​​​​​​​ഥാ​​​​​​​​​ർ​​​​​​​​​ഥ പേ​​​​​​​​​രി​​​​​​​​​ലേ​​​​​​​​​ക്കു മാ​​​​​​​​​റാ​​​​​​​​​നു​​​​​​​​​ള്ള അ​​​​​​​​​നു​​​​​​​​​വാ​​​​​​​​​ദം കു​​​​​​​​​ഞ്ചാ​​​​​​​​​ക്കോ ന​​​​​​​​​ൽ​​​​​​​​​കി. ഇ​​​​​​​​​ണ​​​​​​​​​പ്രാ​​​​​​​​​വു​​​​​​​​​ക​​​​​​​​​ൾ വ​​​​​​​​​ൻ​​​​​​​​​ ഹി​​​​​​​​​റ്റാ​​​​​​​​​യ​​​​​​​​​തോ​​​​​​​​​ടെ ശാ​​​​​​​​​ര​​​​​​​​​ദ​​​​​​​​​യു​​​​​​​​​ഗ​​​​​​​​​ത്തി​​​​​​​​​ന് മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ൽ തു​​​​​​​​​ട​​​​​​​​​ക്ക​​​​​​​​​മി​​​​​​​​​ടു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. മ​​​​​​​ല​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ ദു​​ഃഖ​​​​​​​പു​​​​​​​ത്രി എ​​​​​​​ന്ന ഇ​​​​​​​മേ​​​​​​​ജോ​​​​​​​ടെ എ​​​​​​​ൺ​​​​​​​പ​​​​​​​തു​​​​​​​ക​​​​​​​ളു​​​​​​​ടെ തു​​​​​​​ട​​​​​​​ക്കം വ​​​​​​​രെ അ​​​​​​​വ​​​​​​​ർ നി​​​​​​​റ​​​​​​​ഞ്ഞുനി​​​​​​​ന്നു.

1968ൽ ​​​​​​​റി​​​​​​​ലീ​​​​​​​സാ​​​​​​​യ തു​​​​​​​ലാ​​​​​​​ഭാ​​​​​​​രം എ​​​​​​​ന്ന സി​​​​​​​നി​​​​​​​മ​​​​​​​യാ​​​​​​​ണ് ശാ​​​​​​​ര​​​​​​​ദ​​​​​​​യു​​​​​​​ടെ ക​​​​​​​രി​​​​​​​യ​​​​​​​ർ മാ​​​​​​​റ്റി​​​​​​​മ​​​​​​​റി​​​​​​​ച്ച​​​​​​​ത്. എ. ​​​​​​​വി​​​​​​​ൻ​​​​​​​സ​​​​​​​ന്‍റ് സം​​​​​​​വി​​​​​​​ധാ​​​​​​​നം ചെ​​​​​​​യ്ത ഈ ​​​​​​​ചി​​​​​​​ത്ര​​​​​​ത്തി​​​​​​ലെ വി​​​​​​ജ​​​​​​യ എ​​​​​​ന്ന ക​​​​​​ഥാ​​​​​​പാ​​​​​​ത്രം പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്ക് ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ ഇ​​​​​​റ​​​​​​ങ്ങി​​​​​​ച്ചെ​​​​​​ല്ലു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ട്ടി​​​​​​ണി​​​​​​മൂ​​​​​​ലം സ്വ​​​​​​ന്തം കു​​​​​​ട്ടി​​​​​​ക​​​​​​ളെ വി​​​​​​ഷം കൊ​​​​​​ടു​​​​​​ത്ത് കൊ​​​​​​ന്ന് ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ​​​​​​ക്കു ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന ക​​​​​​ഥാ​​​​​​പാ​​​​​​ത്രം അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് ഏ​​​​​​റെ ത​​​​​​രം​​​​​​ഗം സൃ​​​​​​ഷ്ടി​​​​​​ച്ചു. മി​​​​​​ക​​​​​​ച്ച ന​​​​​​ടി​​​​​​ക്കു​​​​​​ള്ള ദേ​​​​​​ശീ​​​​​​യ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​വും ഇ​​​​​​തി​​​​​​ലൂ​​​​​​ടെ ശാ​​​​​​ര​​​​​​ദ​​​​​​യ്ക്ക് ല​​​​​​ഭി​​​​​​ച്ചു. ദു​​​ഃഖ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി പെ​​​ട്ടെ​​​ന്ന് ഇ​​​ണ​​​ങ്ങി​​​ച്ചേ​​​രു​​​ന്ന അ​​​വ​​​രു​​​ടെ രൂ​​​പ​​​ഭാ​​​വ​​​ങ്ങ​​​ൾ ദു​​​ഃഖ​​​പു​​​ത്രി എ​​​ന്ന ഇ​​​മേ​​​ജ് നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.

1972-ൽ ​​​​​​അ​​​​​​ടൂ​​​​​​ർ​​​​​​ ഗോ​​​​​​പാ​​​​​​ല​​​​​​കൃ​​​​​​ഷ്ണ​​​​​​ന്‍റെ ‘സ്വ​​​​​​യം​​​​​​വ​​​​​​ര’​​​​​​ത്തി​​​​​​ലൂ​​​​​​ടെ വീ​​​​​​ണ്ടും ശാ​​​​​​ര​​​​​​ദ​​​​​​യ്ക്ക് ദേ​​​​​​ശീ​​​​​​യ​​​​​​ പു​​​​​​ര​​​​​​സ്കാ​​​​​​രം ല​​​​​​ഭി​​​​​​ച്ചു. മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ൽ മ​​​​​​റ്റൊ​​​​​​രു ന​​​​​​ടി​​​​​​ക്കും ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത ബ​​​​​​ഹു​​​​​​മ​​​​​​തി​​​​​​യാ​​​​​​ണി​​​​​​ത്. 1977ൽ ​​​​​​തെ​​​​​​ലു​​​​​​ങ്ക് ചി​​​​​​ത്ര​​​​​​മാ​​​​​​യ നി​​​​​​മ​​​​​​ജ്ജന​​​​​​ത്തി​​​​​​ലൂ​​​​​​ടെ വീ​​​​​​ണ്ടും ദേ​​​​​​ശീ​​​​​​യ അം​​​​​​ഗീ​​​​​​കാ​​​​​​രം നേ​​​​​​ടി. തു​​​​​​ട​​​​​​ർ​​​​​​ന്ന് സ​​​​​​ത്യ​​​​​​ൻ, പ്രേം​​​​​​ന​​​​​​സീ​​​​​​ർ, മ​​​​​​ധു, ഉ​​​​​​മ്മ​​​​​​ർ‌ തു​​​​​​ട​​​​​​ങ്ങി അ​​​​​​ക്കാ​​​​​​ല​​​​​​ത്തെ മു​​​​​​ൻ​​​​​​നി​​​​​​ര നാ​​​​​​യ​​​​​​ക​​​​​​ന്മാ​​​​​​രു​​​​​​മൊ​​​​​​ത്ത് നി​​​​​​ര​​​​​​വ​​​​​​ധി സി​​​​​​നി​​​​​​മ​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​വ​​​​​​ർ വേ​​​​​​ഷ​​​​​​മി​​​​​​ട്ടു. എം​​​​​​​ടി​​​​​​​യു​​​​​​​ടെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യി​​​​​​​ൽ വി​​​​​​​ൻ​​​​​​​സെ​​​​​​​ന്‍റ് സം​​​​​​​വി​​​​​​​ധാ​​​​​​​നം ചെ​​​​​​​യ്ത മു​​​​​​​റ​​​​​​​പ്പെ​​​​​​​ണ്ണ്, എം.​​​​​​​ടി​​​​​​​യു​​​​​​​ടെത​​​​​​​ന്നെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യി​​​​​​​ൽ പി. ​​​​​​​ഭാ​​​​​​​സ്‌​​​​​​​ക​​​​​​​ര​​​​​​​ൻ സം​​​​​​​വി​​​​​​​ധാ​​​​​​​നം ചെ​​​​​​​യ്ത ഇ​​​​​​​രു​​​​​​​ട്ടി​​​​​​​ന്‍റെ ആ​​​​​​​ത്മാ​​​​​​​വ് എ​​​​​​​ന്നീ ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ൾ ശാ​​​​​​​ര​​​​​​​ദ​​​​യു​​​​ടെ താ​​​​ര​​​​മൂ​​​​ല്യം ഉ​​​​യ​​​​ർ​​​​ത്തി. ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ, യ​​​​​​​ക്ഷി, അ​​​​​​​ടി​​​​​​​മ​​​​​​​ക​​​​​​​ൾ, അ​​​​​​​സു​​​​​​​ര​​​​​​​വി​​​​​​​ത്ത്, കൂ​​​​​​​ട്ടു​​​​​​​കു​​​​​​​ടും​​​​​​​ബം, ന​​​​​​​ദി, ഏ​​​​​​​ണി​​​​​​​പ്പ​​​​​​​ടി​​​​​​​ക​​​​​​​ൾ, എ​​​​​​​ലി​​​​​​​പ്പ​​​​​​​ത്താ​​​​​​​യം, കാ​​​ശ്മീ​​​രം, ഒ​​​രു മി​​​ന്നാ​​​മി​​​നു​​​ങ്ങി​​​ന്‍റെ നു​​​റു​​​ങ്ങു​​​വെ​​​ട്ടം, രാ​​​​​​​പ്പ​​​​​​​ക​​​​​​​ൽ തു​​​​​​​ട​​​​​​​ങ്ങി 125ഓ​​​​​​​ളം മ​​​​​​​ല​​​​​​​യാ​​​​​​​ള സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളി​​​​​​​ൽ അ​​​​വ​​​​ർ വേ​​​​​​​ഷ​​​​​​​മി​​​​​​​ട്ടു.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ നി​​​​റ​​​​ഞ്ഞുനി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ ത​​​​ന്നെ തെ​​​​ലു​​​​ങ്ക്, ക​​​​ന്ന​​​​ഡ, ത​​​​മി​​​​ഴ് സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും ശാ​​​​ര​​​​ദ ശ്ര​​​​ദ്ധേ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി മാ​​​​റി. ആ​​​ന്ധ്ര​​​യി​​​ലെ ശാ​​​ര​​​ദ​​​യു​​​ടെ ജ​​​ന​​​പ്രീ​​​തി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ബാ​​​ബു​​​ നാ​​​യി​​​ഡു ശാ​​​ര​​​ദ​​​യെ തെ​​​ന്നാ​​​ലി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തെ​​​ലു​​​ങ്കു​​​ദേ​​​ശം പാ​​​ർ​​​ട്ടി​​​യു​​​ടെ ലോ​​​ക്സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശാ​​​ര​​​ദ വ​​​ൻ വി​​​ജ​​​യം നേ​​​ടി. എ​​​ന്നാ​​​ൽ, സ​​​ജീ​​​വ രാ​​​ഷ്‌ടീ​​​യ​​​ത്തി​​​ൽനി​​​ന്ന് അ​​​വ​​​ർ താ​​​മ​​​സി​​​യാ​​​തെ പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ഷ് ട്രീ​​​യപ്ര​​​വ​​​ർ​​​ത്ത​​​നം ത​​​നി​​​ക്കു സേ​​​വ​​​ന​​​മാ​​​ണെ​​​ന്നും പ​​​ക്ഷേ മ​​​റ്റു​​​ പ​​​ല​​​രും സ്വ​​​ന്തം അ​​​ജൻ​​​ഡ​​​ക​​​ൾ പി​​​ന്തു​​​ട​​​രു​​​ന്ന​​​വ​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് അ​​​തേ​​​ക്കു​​​റി​​​ച്ച് ശാ​​​ര​​​ദ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞ​​​ത്. ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​കു​​​തി​​​ക്കു​​​ശേ​​​ഷം ശാ​​​ര​​​ദ സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ധി​​​കം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​ല്ല. ശ്രീ​​​കു​​​മാ​​​ര​​​ൻ​​​ത​​​ന്പി സം​​​വി​​​ധാ​​​നം ചെ​​​യ്ത് 2015ൽ ​​​എ​​​ത്തി​​​യ ‘അ​​​മ്മ​​​യ്ക്കൊ​​​രു താ​​​രാ​​​ട്ട്’ ആ​​​ണ് ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ചി​​​ത്രം.

സ​​​മൃ​​​ദ്ധ​​​മാ​​​യ ഒ​​​രു ഭൂ​​​ത​​​കാ​​​ല​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ളു​​​മാ​​​യി ചെ​​​ന്നൈ​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ സ്വ​​​സ്ഥ​​​ജീ​​​വി​​​ത​​​ത്തി​​​ലാ​​​ണ് ശാ​​​ര​​​ദ​​​യി​​​പ്പോ​​​ൾ. കൂ​​​ട്ടി​​​ന് സ​​​ഹോ​​​ദ​​​ര​​​ന്‍റെ കു​​​ടും​​​ബ​​​വു​​​മു​​​ണ്ട്. കൂ​​​ടെ അ​​​ഭി​​​ന​​​യി​​​ച്ച​​​വ​​​രി​​​ൽ മി​​​ക്ക​​​വ​​​രും ഇ​​​ന്ന് ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ല എ​​​ന്ന​​​ത് ത​​​ന്നെ അ​​​സ്വ​​​സ്ഥ​​​യാ​​​ക്കാ​​​റു​​​ണ്ടെ​​​ന്ന് അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ർ പ​​​ല​​​പ്പോ​​​ഴും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. പ​​​ഴ​​​യ​​​ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രി​​​ൽ മ​​​ധു​​​വു​​​മാ​​​യി ഇ​​​പ്പോ​​​ഴും അ​​​ടു​​​പ്പം സൂ​​​ക്ഷി​​​ക്കു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തെ മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും വി​​​ളി​​​ക്കും. ഷീല​​​യും ജ​​​യ​​​ഭാ​​​ര​​​തി​​​യു​​​മാ​​​യെ​​​ല്ലാം ന​​​ല്ല സൗ​​​ഹൃ​​​ദം പു​​​ല​​​ർ​​​ത്തു​​​ന്നു.

ത​​​ന്‍റെ സി​​​നി​​​മാ​​​ ക​​​രി​​​യ​​​റി​​​ൽ നൂ​​​റു​​​ശ​​​ത​​​മാ​​​ന​​​വും സം​​​തൃ​​​പ്ത​​​യാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്ന അ​​​വ​​​ർ​​​ക്ക് ഒ​​​രു വി​​​ഷ​​​മം മാ​​​ത്ര​​​മു​​​ണ്ട്; മോ​​​ഹ​​​ൻ​​​ലാ​​​ലി​​​നൊ​​​പ്പം അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തി​​​ൽ.

Latest News

Corehub Up