Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shared

പ്രതിരോധ രഹസ്യങ്ങള്‍ ചാരവനിതയുമായി പങ്കുവച്ചു; വ്യോ​​​മ​​​സേ​​​നാ ഓ​​​ഫീ​​​സ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്

ന്യൂ​​​ഡ​​​ല്‍ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട സ​​​ത്രീ​​​യു​​​മാ​​​യി ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ്ര​​​തി​​​രോ​​​ധ ര​​​ഹ​​​സ്യ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​ച്ചു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ്യോ​​​മ​​​സേ​​​ന വിം​​​ഗ് ക​​​മാ​​​ന്‍ഡ​​​ര്‍ക്കെ​​​തി​​​രേ ഡ​​​ല്‍ഹി പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്തു.

ര​​​ണ്ടു​​​മാ​​​സം മു​​​ന്പ് പി​​​ടി​​​യി​​​ലാ​​​യ ഇ​​​യാ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തെ​​​ന്നു പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.അ​​​ന്വേ​​​ഷ​​​ണം ഈ ​​​ഓ​​​ഫീ​​​സ​​​റി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങി​​​ല്ലെ​​​ന്നും വ​​​ലി​​​യൊ​​​രു ചാ​​​ര​​​ശൃം​​​ഖ​​​ല​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് വിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ എ​​​ന്നു​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ സം​​​ശ​​​യം.

സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട​​​കാ​​​ല​​​ത്ത് ഒ​​​രു സ്ത്രീ​​​യു​​​മാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വിം​​​ഗ് ക​​​മാ​​​ന്‍ഡ​​​ര്‍ അ​​​ടു​​​പ്പം​​​കാ​​​ണി​​​ച്ച​​​താ​​​ണ് കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം.

പി​​​ന്നീ​​​ട് ദൈ​​​നം​​​ദി​​​ന വീ​​​ഡി​​​യോ​​​കോ​​​ളി​​​ലേ​​​ക്ക് ബ​​​ന്ധം വ​​​ള​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ദ്യം വിം​​​ഗ് ക​​​മാ​​​ന്‍ഡ​​​റു​​​ടെ വി​​​ശ്വാ​​​സം പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ സ്ത്രീ ​​​പി​​​ന്നീ​​​ട് പ​​​ടി​​​പ​​​ടി​​​യാ​​​യി സൈ​​​നി​​​ക​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ളും ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ത്തു.

സൈ​​​നി​​​ക​​​യൂ​​​ണി​​​റ്റി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളും വി​​​ന്യാ​​​സ​​​വും ഉ​​​ള്‍പ്പെ​​​ടെ ഇ​​​യാ​​​ള്‍ സ്ത്രീ​​​യു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ചു​​​വെ​​​ന്നാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up