ആലപ്പുഴ: മലയാളി എഴുത്തുകാരൻ അഖിൽ ടാഗോറിന്റെ രണ്ടു പുസ്തകങ്ങൾ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായി. ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച അനുക്തം, ചിരപരിചിതർ എന്നീ കൃതികളാണ് വായനക്കാരുടെയും സാഹിത്യപ്രേമികളുടെയും ശ്രദ്ധ നേടിയത്. ഇന്ത്യൻ പവലിയനിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി ഡോ. എം.കെ. മുനീർ പുസ്തകങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തി.
മഹാഭാരതത്തിൽ അധികമാരും ശ്രദ്ധിക്കാതെപോയതും കാലക്രമത്തിൽ വിസ്മൃതമായതുമായ പതിനെട്ട് കഥകളെ പുനരാവിഷ്കരിക്കുന്ന കൃതിയാണ് അനുക്തം. നാല്പതു കവിതകളും അവയുടെ ആശയവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പുകളും ഉൾക്കൊള്ളുന്നതാണ് ചിരപരിചിതർ.
ഒലിവ് ഉൾപ്പടെയുള്ള പ്രമുഖ പുസ്തകശാലകളിലും പ്രസാധകരുടെ വെബ്സൈറ്റായ olivepublications.inലും പുസ്തകങ്ങൾ ലഭ്യമാണെന്ന് പ്രസാധകർ അറിയിച്ചു.