Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShawnJAbraham

America

ഷോൺ ജെ. എബ്രഹാം ഷിക്കാഗോയിൽ ഇമിഗ്രേഷൻ ജഡ്ജിയായി ചുമതലയേറ്റു

വാ​ഷിം​ഗ്ട​ൺ ഡി​സി: വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ മ​ല​യാ​ളി​യാ​യ ഷോ​ൺ ജെ. ​എ​ബ്ര​ഹാം (ഷാ​ൻ) ഷി​ക്കാ​ഗോ ഇ​മി​ഗ്രേ​ഷ​ൻ കോ​ട​തി​യി​ലെ പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ ജ​ഡ്ജി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു.

മേ​യ് മൂ​ന്നാം വാ​രം വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ വച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്. അ​മേ​രി​ക്ക​യി​ലെ ഇ​മി​ഗ്രേ​ഷ​ൻ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഷി​ക്കാ​ഗോ ഫെ​ഡ​റ​ൽ ജ​ഡ്ജ് ആ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​നി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക.

ഷി​ക്കാ​ഗോ​യി​ൽ താ​മ​സി​ക്കു​ന്ന മാ​ത്യു​സ് അ​ബ്ര​ഹാ​മി​ന്‍റെ​യും (കു​ഞ്ഞു​മോ​ൻ) ഗ്രേ​സ് എ​ബ്ര​ഹാ​മി​ന്‍റെ​യും (ബേ​ബി) മ​ക​നാ​ണ് ഷോ​ൺ. നി​മ്മി എ​ബ്ര​ഹാ​മാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സെ​ക്കി, സാ​റ. ട്രെ​യ്‌​സി കു​രി​യ​ൻ ഏ​ക സ​ഹോ​ദ​രി​യു​മാ​ണ്.

മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ​ശ്ചാ​ത്ത​ല​വും നി​യ​മ​രം​ഗ​ത്തെ നീ​ണ്ട പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ് ഷോ​ൺ എ​ബ്ര​ഹാ​മി​നെ ഈ ​ഉ​ന്ന​ത പ​ദ​വി​യി​ൽ എ​ത്തി​ച്ച​ത്.

2008-ൽ ​ട്രി​നി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ബൈ​ബി​ൾ സ്റ്റ​ഡീ​സി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് ആ​ർ​ട്‌​സ് ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം, 2011-ൽ ​ഒ​ക്‌ല​ഹോ​മ സി​റ്റി യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് ലോ​യി​ൽ നി​ന്ന് ജൂ​റി​സ് ഡോ​ക്ട​റേ​റ്റും (നി​യ​മ ബി​രു​ദം) ക​ര​സ്ഥ​മാ​ക്കി. നി​ല​വി​ൽ ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് ബാ​റി​ലെ സ​ജീ​വ അം​ഗ​മാ​ണ് ജ​ഡ്ജി എ​ബ്ര​ഹാം.

 

Latest News

Corehub Up