Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SheikhHamadbinKhalifaAlThani

ഖത്തർ മുൻ അമീർ ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനി അന്തരിച്ചു

ദോഹ: ഖത്തറിന്‍റെ മുൻ അമീർ ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനി (74) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ഖത്തർ അമീരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് മരണവിവരം അറിയിച്ചത്. 

1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. 2013-ൽ തന്‍റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ഷേഖ് തമീം ബിൻ ഹമദ് അൽ താനിക്ക് അധികാരം കൈമാറി ചരിത്രപരമായ ദൗത്യം നടത്തിയിരുന്നു. 

ആധുനിക ഖത്തറിന്‍റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭരണകാലത്താണ് ഖത്തർ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയത്. അൽ ജസീറ ടിവി നെറ്റ്‌വർക്ക് സ്ഥാപിതമായതും. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തർ നേടിയെടുത്തതുമെല്ലാം ഷേഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഭരണകാലത്താണ്.

Latest News

Corehub Up