Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shinde Not

മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഷിൻഡെയ്ക്കു താത്പര്യമില്ലെന്ന് റൗത്

മും​​​ബൈ: മും​​​ബൈ​​​യി​​​ൽ ബി​​​ജെ​​​പി മേ​​​യ​​​ർ ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ​​​യ്ക്കും അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കും താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്. ചാ​​​ക്കി​​​ട്ടു​​​പി​​​ടി​​​ത്തം ഭ​​​യ​​​ന്ന് ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രെ ഹോ​​​ട്ട​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.

തി​​​ര​​​ശ്ശീ​​​ല​​​യ്ക്കു പി​​​ന്നി​​​ൽ പ​​​ല​​​തും സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് റൗ​​​ത് പ​​​റ​​​ഞ്ഞു. "ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ബാ​​​ൽ താ​​​ക്ക​​​റെ സ്ഥാ​​​പി​​​ച്ച പാ​​​ർ​​​ട്ടി​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന​​​ന്നു. മും​​​ബൈ​​​യി​​​ൽ ബി​​​ജെ​​​പി മേ​​​യ​​​റു​​​ണ്ടാ​​​കു​​​ന്ന​​​തു ഷി​​​ൻ​​​ഡെ​​​പോ​​​ലും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രെ ഹോ​​​ട്ട​​​ലി​​​ൽ പൂ​​​ട്ടി​​​യി​​​ട്ടാ​​​ലും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നും സ്വീ​​​ക​​​രി​​​ക്കാ​​​നും വ്യ​​​ത്യ​​​സ്ത മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്' -റൗ​​​ത് പ​​​റ​​​ഞ്ഞു.

ബ്രി​​​ഹ​​​ൻ മും​​​ബൈ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ ശി​​​വ​​​സേ​​​ന​​​യ്ക്ക് 29 അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്ക് 89 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. ഭ​​​ര​​​ണം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ വേ​​​ണം. ര​​​ണ്ടു ക​​​ക്ഷി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ലും 118 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​കും.

മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളു​​​ള്ള എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) ബി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​ച്ചേ​​​ക്കും. 227 അം​​​ഗ കൗ​​​ൺ​​​സി​​​ലി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട​​​ത് 114 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് 65 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ഉ​​​ദ്ധ​​​വ് പ​​​ക്ഷ ശി​​​വ​​​സേ​​​ന​​​യാ​​​ണ് വ​​​ലി​​​യ ക​​​ക്ഷി. സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ എം​​​എ​​​ൻ​​​എ​​​സ് ആ​​​റി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു.

കോ​​​ൺ​​​ഗ്ര​​​സ്-24, എ​​​ഐ​​​എം​​​ഐ​​​എം-8, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി-2 എ​​​ൻ​​​സി​​​പി (ശ​​​ര​​​ദ് പ​​​വാ​​​ർ)-1 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ അം​​​ഗ​​​ബ​​​ലം. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് 106 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. എ​​​ട്ടു പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​കൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കാ​​​നാ​​​കും.

Latest News

Corehub Up