Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shine For

കറുത്ത പൊന്നിന് തിളക്കം; ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് വി​​ല റി​​ക്കാ​​ർ​​ഡി​​ൽ

റി​​ക്കാ​​ർ​​ഡു​​ക​​ളു​​ടെ പൊ​​ൻ​​തി​​ള​​ക്ക​​വു​​മാ​​യി ക​​റു​​ത്ത പൊ​​ന്നി​​ന്‍റെ പ്ര​​യാ​​ണം തു​​ട​​രു​​ന്നു. രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ ചൂ​​ടു​​ പി​​ടി​​ച്ചു. ആ​​ഭ്യ​​ന്ത​​രത​​ല​​ത്തി​​ൽ ഈ ​​ചൂ​​ട് പ്ര​​തി​​ഫ​​ലി​​ക്കു​​മോ? ട​​യ​​ർ ലോ​​ബി മ​​സി​​ൽ ഉ​​രു​​ട്ടി റ​​ബ​​ർ വി​​പ​​ണി​​യെ ഭീ​​തി​​യി​​ലാ​​ക്കി.

ആ​​ഭ്യ​​ന്ത​​ര ത​​ല​​ത്തി​​ൽ കു​​രു​​മു​​ള​​കി​​ന്‍റെ ല​​ഭ്യ​​ത​​ക്കു​​റ​​വ് വി​​പ​​ണി​​യു​​ടെ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​ന് വേ​​ഗ​​ം പ​​ക​​ർ​​ന്നു. ക​​ന​​ത്ത​​ തോ​​തി​​ൽ ച​​ര​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള വ്യ​​വ​​സാ​​യി​​ക​​ൾ ല​​ഭ്യ​​മാ​​കു​​ന്ന എ​​ല്ലാ മാ​​ർ​​ഗ​​ങ്ങ​​ളും ആ​​രാ​​യു​​ന്നു​​ണ്ട്. അ​​വ​​രു​​ടെ സ​​ജീ​​വ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് വി​​ല കി​​ലോ​​യ്ക്ക് 75,200 രൂ​​പ​​യെ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി. ഗാ​​ർ​​ബി​​ൾ​​ഡ് മു​​ള​​കി​​ന്‍റെ വി​​ല 77,200 രൂ​​പ​​യാ​​ണ്.

ഇ​​തി​​നി​​ടെ, വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം 94.23ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യ​​ത് രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​ൻ നി​​ര​​ക്ക് ട​​ണ്ണി​​ന് 8200 ഡോ​​ള​​റി​​ലേ​​ക്ക് നീ​​ങ്ങാ​​ൻ ഇ​​ട​​യാ​​ക്കി. കൊ​​ച്ചി​​യി​​ൽ 183 ട​​ണ്‍ മു​​ള​​ക് വി​​ൽ​​പനയ്‌ക്കെത്തി. തൊ​​ട്ടു​​ മു​​ൻ​​വാ​​ര​​ത്തേ​​ക്കാ​​ൾ പ​​ത്ത് ട​​ണ്‍ കൂ​​ടു​​ത​​ലാ​​ണി​​ത്. നാ​​ട​​ൻ മു​​ള​​ക് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്ന് കാ​​ര്യ​​മാ​​യി ഇ​​റ​​ങ്ങു​​ന്നി​​ല്ല. ഒ​​രു പ​​രി​​ധി​​വ​​രെ ഉ​​യ​​ർ​​ന്ന വി​​ല​​യ്ക്കി​​ട​​യി​​ൽ പ​​ല​​രും വി​​റ്റു​​മാ​​റി.

അ​​ന്താ​​രാ​​ഷ്്ട്ര വി​​പ​​ണി​​യി​​ൽ വി​​യ​​റ്റ്നാ​​മി​​ന്‍റെ​​യും ബ്ര​​സീ​​ലി​​ന്‍റെ​​യും ക​​യ​​റ്റു​​മ​​തി നീ​​ക്ക​​ങ്ങ​​ൾ ശ്ര​​ദ്ധേ​​യ​​മാ​​ണ്. ന​​ട​​പ്പു​​വ​​ർ​​ഷം ആ​​ദ്യ പ​​ത്ത് മാ​​സം വി​​യ​​റ്റ്നാം 2.37 ല​​ക്ഷം ട​​ണ്‍ കു​​രു​​മു​​ള​​ക് ക​​യ​​റ്റു​​മ​​തി ന​​ട​​ത്തി. 2025നെ ​​അ​​പേ​​ക്ഷി​​ച്ച് ക​​യ​​റ്റു​​മ​​തി​​യി​​ൽ 15 ശ​​ത​​മാ​​നം വ​​ർ​​ധ​​ന. ഈ ​​വ​​ർ​​ഷ​​ത്തെ അ​​വ​​രു​​ടെ കു​​രു​​മു​​ള​​ക് ക​​യ​​റ്റു​​മ​​തി വ​​രു​​മാ​​നം 153 കോ​​ടി ഡോ​​ള​​റി​​ലെ​​ത്തി.

ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് റി​​ക്കാ​​ർ​​ഡി​​ൽ

ബ്ര​​സീ​​ലി​​ൽ ല​​ഭ്യ​​മാ​​യ അ​​നു​​കൂ​​ല കാ​​ലാ​​വ​​സ്ഥ കൃ​​ഷി​​വി​​ക​​സ​​ന​​ത്തി​​ന് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ കു​​രു​​മു​​ള​​ക് ഉത്പാദ​​നം ഉ​​യ​​ർ​​ന്ന​​താ​​യി അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ന​​ട​​പ്പു​​വ​​ർ​​ഷം മി​​ക​​ച്ച വി​​ള​​വെ​​ടു​​പ്പാ​​ണ് അ​​വി​​ടെ പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ബ്ര​​സീ​​ലി​​ന്‍റെ കു​​രു​​മു​​ള​​ക് ക​​യ​​റ്റു​​മ​​തി ജ​​നു​​വ​​രി–​​ഒ​​ക്ടോ​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ 72,364 ട​​ണ്ണി​​ലെ​​ത്തി​​യ​​താ​​യാ​​ണ് വി​​വ​​രം. ബ്ര​​സീ​​ലി​​ൽ​​നി​​ന്ന് കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ ക്വ​​ട്ടേ​​ഷ​​ൻ ഇ​​റ​​ങ്ങു​​ന്ന​​ത് രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ വി​​യ​​റ്റ്നാ​​മി​​ന് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​യി.

രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ലെ ഈ ​​മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ഇ​​ന്ത്യ​​ൻ കു​​രു​​മു​​ള​​ക് സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ചു​​വ​​ടു​​വ​​ച്ച​​ത് ഏ​​റെ ശ്ര​​ദ്ധേ​​യം. ആ​​ഭ്യ​​ന്ത​​ര ഡി​​മാ​​ൻ​​ഡ് ശ​​ക്ത​​മാ​​ണെ​​ങ്കി​​ലും ബ്ര​​സീ​​ലി​​ന്‍റെ നീ​​ക്കം ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​ൽ​​പ​​ന്നവി​​ല​​യി​​ൽ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലു​​ക​​ൾ​​ക്ക് ഇ​​ട​​യാ​​ക്കാം. ക്രി​​സ്മ​​സ് ബയിംഗ്‌ ഏ​​താ​​ണ്ട് അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. യു​​എ​​സ, യൂ​​റോ​​പ്യ​​ൻ ബ​​യ​​ർ​​മാ​​ർ ബയിംഗ്‌ പൂ​​ർ​​ത്തി​​യാ​​ക്കി ഈ ​​വാ​​ര​​മോ, അ​​ടു​​ത്ത വാ​​ര​​ത്തോ​​ടെ​​യോ​​ടെ താത്കാലി​​ക​​മാ​​യി രം​​ഗം വി​​ടും. അ​​വ​​രു​​ടെ പിന്മാറ്റം ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ചെ​​റി​​യ മ്ലാ​​ന​​ത പ​​ര​​ത്താം.

വി​​ള​​വെ​​ടു​​പ്പ് പു​​രോ​​ഗ​​മി​​ക്കു​​ന്ന ബ്ര​​സീ​​ൽ 5550 ഡോ​​ള​​റി​​നും വി​​യ​​റ്റ്നാം 6200 ഡോ​​ള​​റി​​നും ഇ​​ന്തോ​​നേ​​ഷ്യ 6750 ഡോ​​ള​​റി​​നും ശ്രീ​​ല​​ങ്ക 7300 ഡോ​​ള​​റി​​നും മ​​ലേ​​ഷ്യ 9100 ഡോ​​ള​​റി​​നും മു​​ള​​ക് വാ​​ഗ്ദാ​​നം ചെ​​യ്തു.

വെ​​ളി​​ച്ചെ​​ണ്ണ വി​​പ​​ണി ചൂ​​ടു​​പി​​ടി​​ച്ചു

ക്രി​​സ്മ​​സ്–​​പു​​തു​​വ​​ത്സ​​ര ഓ​​ർ​​ഡ​​റു​​ക​​ൾ രാ​​ജ്യാ​​ന്ത​​ര വെ​​ളി​​ച്ചെ​​ണ്ണവി​​പ​​ണി​​യി​​ൽ ചൂ​​ടു​​പി​​ടി​​ക്കാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി. ഉ​​ത്സ​​വാ​​ഘോ​​ഷ​​ങ്ങ​​ൾ മു​​ന്നി​​ൽ​​ക്ക​​ണ്ട് യൂ​​റോ​​പ്യ​​ൻ വാങ്ങലുകാര്‍ വെ​​ളി​​ച്ചെ​​ണ്ണ​​യി​​ൽ പി​​ടി​​മു​​റു​​ക്കി​​യ​​തോ​​ടെ നി​​ര​​ക്ക് ട​​ണ്ണി​​ന് 2125 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ന്നു. ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ കൊ​​പ്ര​​യ്ക്കും പു​​തു​​ജീ​​വ​​ൻ സ​​മ്മാ​​നി​​ക്കാം. ഫി​​ലി​​പ്പീ​​ൻ​​സ്, ഇ​​ന്തോ​​നേ​​ഷ്യ, ശ്രീ​​ല​​ങ്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കൊ​​പ്രല​​ഭ്യ​​ത വ​​രും ആ​​ഴ്ച​​ക​​ളി​​ൽ ആ​​ഗോ​​ള വി​​പ​​ണി​​യു​​ടെ ഗ​​തി​​വി​​ഗ​​തി​​ക​​ൾ നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി​​ൽ മു​​ഖ്യ പ​​ങ്കു​​വ​​ഹി​​ക്കും.

ന​​മ്മു​​ടെ വെ​​ളി​​ച്ചെ​​ണ്ണ വി​​ല ട​​ണ്ണി​​ന് 2723 ഡോ​​ള​​റാ​​ണ്. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ നാ​​ളി​​കേ​​രം സം​​സ്ക​​രി​​ച്ച് കൊ​​പ്ര​​യാ​​ട്ടു​​ന്ന​​തി​​ൽ അ​​നു​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ത​​ന്നെ​​യാ​​ണ് ന​​മ്മു​​ടെ വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ ഗു​​ണ​​നി​​ല​​വാ​​രം ഉ​​യ​​ർ​​ത്തു​​ന്ന​​ത്. ന​​മ്മു​​ടെ എ​​ണ്ണ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഫി​​ലി​​പ്പീ​​ൻ​​സ് എ​​ണ്ണ ഏ​​റെ പി​​ന്നി​​ലാ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ൽ കൊ​​പ്ര ക്വി​​ന്‍റ​​ലി​​ന് 14,900 രൂ​​പ​​യി​​ലും കൊ​​ച്ചി​​യി​​ൽ 15,600 രൂ​​പ​​യി​​ലു​​മാ​​ണ്. കൊ​​ച്ചി​​യി​​ൽ വെ​​ളി​​ച്ചെ​​ണ്ണ വി​​ല 25,000 രൂ​​പ​​യാ​​ണ്. ദീ​​പാ​​വ​​ലി വേ​​ള​​യി​​ൽ പ്ര​​കാ​​ശം പ​​രാ​​ത്താ​​നാ​​വാ​​ഞ്ഞ ന​​മ്മു​​ടെ വി​​പ​​ണി​​ക്ക് അ​​ന്താ​​രാ​​ഷ്്ട്ര വി​​പ​​ണി​​യി​​ലെ പു​​തി​​യ ച​​ല​​ന​​ങ്ങ​​ൾ പു​​തു​​ജീ​​വ​​ൻ പ​​ക​​രു​​മോ?

തേ​​യി​​ലയ്ക്കു കടുപ്പം കൂടും

വ​​ര​​ൾ​​ച്ചാ ദി​​വ​​സ​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ച​​തോ​​ടെ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ തേ​​യി​​ല​​ത്തോ​​ട്ട​​ങ്ങ​​ൾ വീ​​ണ്ടും സ​​ജീ​​വ​​മാ​​യി. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ സെ​​പ്റ്റം​​ബ​​റി​​ൽ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ മേ​​ഖ​​ല​​യി​​ലെ തേ​​യി​​ല ഉത്പാദ​​നം 15 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. ഉ​​യ​​ർ​​ന്ന പ​​ക​​ൽ​​ച്ചൂ​​ടും മ​​ണ്‍​സൂ​​ണ്‍ ദു​​ർ​​ബ​​ല​​മാ​​യ​​തും ത​​മി​​ഴ്നാ​​ട്ടി​​ലെ കൂ​​നൂ​​ർ അ​​ട​​ക്ക​​മു​​ള്ള മേ​​ഖ​​ല​​ക​​ളി​​ൽ കൊ​​ളു​​ന്തു​​നു​​ള്ള​​ലി​​നെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, ന​​വം​​ബ​​റി​​ൽ ത​​ണു​​പ്പി​​ന് ക​​ട്ടി കൂ​​ടി​​യ​​തോ​​ടെ തോ​​ട്ട​​ങ്ങ​​ളി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​ര​​മാ​​വ​​ധി കൊ​​ളു​​ന്ത് നു​​ള്ളാ​​ൻ ഉ​​ത്സാ​​ഹി​​ക്കു​​ന്നു​​ണ്ട്. മ​​ഞ്ഞു​​വീ​​ഴ്ച ശ​​ക്ത​​മാ​​യാ​​ൽ വീ​​ണ്ടും തി​​രി​​ച്ച​​ടി​​ക്കു സാ​​ധ്യ​​ത​​യു​​മു​​ണ്ട്. രാ​​ത്രി കൊ​​ടും​​ത​​ണു​​പ്പും പ​​ക​​ൽ ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല​​യും തു​​ട​​ർ​​ന്നാ​​ൽ കൊ​​ളു​​ന്ത് ക​​രി​​യാ​​ൻ ഇ​​ട​​യാ​​കും.

ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ലേ​​ല​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ തേ​​യി​​ലവി​​ല​​യി​​ൽ വാ​​ർ​​ഷി​​ക മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യി. കൊ​​ച്ചി​​യി​​ൽ ശ​​രാ​​ശ​​രി വി​​ല കി​​ലോ​​യ്ക്ക് 160 രൂ​​പ​​യും കോ​​യ​​ന്പ​​ത്തൂ​​രി​​ൽ 139 രൂ​​പ​​യും കൂ​​നൂ​​രി​​ൽ 124 രൂ​​പ​​യു​​മാ​​ണ്. ക്രി​​സ്മ​​സ് ഡി​​മാ​​ൻ​​ഡി​​നൊ​​പ്പം ശൈ​​ത്യ​​കാ​​ല ആ​​വ​​ശ്യ​​വും ഉ​​യ​​രു​​ന്ന​​ത് ലേ​​ല​​ത്തി​​ൽ തേ​​യി​​ല​​യു​​ടെ ക​​ടു​​പ്പം വ​​ർ​​ധി​​പ്പി​​ക്കാം. ഇ​​തി​​നി​​ടെ പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം മൂ​​ലം ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള തേ​​യി​​ല ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​ടി​​വ് സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്.

റ​​ബ​​റി​​ന് ചാ​​ഞ്ചാ​​ട്ടം

ഏ​​ഷ്യ​​ൻ റ​​ബ​​ർ അ​​വ​​ധിവ്യാ​​പാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പി​​ന്നി​​ട്ട വാ​​ര​​ത്തി​​ലും ചാ​​ഞ്ചാ​​ട്ടം. ക​​ഴി​​ഞ്ഞ നാ​​ലാ​​ഴ്ച​​ത്തെ ഇ​​ടി​​വി​​നു​​ശേ​​ഷം ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ വി​​ല ഉ​​യ​​ർ​​ന്നു. റ​​ബ​​ർ ഏ​​പ്രി​​ൽ ക​​രാ​​ർ കി​​ലോ​​യ്ക്ക് 441 യെ​​ന്നി​​ലാ​​ണ് വെ​​ള്ളി​​യാ​​ഴ്ച. പി​​ന്നി​​ട്ട വാ​​ര​​ത്തി​​ൽ വി​​ല നാ​​ല് ശ​​ത​​മാ​​നം മു​​ന്നേ​​റി. യെ​​ന്നി​​ന്‍റെ വി​​നി​​മ​​യ​​മൂ​​ല്യം ദു​​ർ​​ബ​​ല​​മാ​​യ​​ത് ജ​​പ്പാ​​ൻ വി​​പ​​ണി​​യി​​ലേ​​ക്ക് വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ച്ചു.

ഉത്പാ​​ദ​​ന മേ​​ഖ​​ല​​ക​​ളി​​ൽ കാ​​ലാ​​വ​​സ്ഥ മെ​​ച്ച​​പ്പെ​​ട്ട​​തും തായ്‌ലൻ​​ഡി​​ൽ ടാ​​പ്പിം​​ഗ് രം​​ഗം സ​​ജീ​​വ​​മാ​​കു​​മെ​​ന്ന​​തും വി​​പ​​ണി​​ക്ക് വെ​​ല്ലു​​വി​​ളി​​യാ​​ണ്. ചൈ​​നീ​​സ് ട​​യ​​ർ മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള ഡി​​മാ​​ൻ​​ഡ് മ​​ങ്ങി​​യ​​ത് സ​​മ്മ​​ർ​​ദം ഉ​​ള​​വാ​​ക്കാം. ഒ​​സാ​​ക്ക വി​​പ​​ണി​​യി​​ൽ 445 യെ​​ന്നി​​ലെ പ്ര​​തി​​രോ​​ധം നി​​ർ​​ണാ​​യ​​ക​​മാ​​വും.

ട​​യ​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ പി​​ടി​​ച്ചു​​കെ​​ട്ടി. നാ​​ലാം ഗ്രേ​​ഡി​​നെ മാ​​സാ​​രം​​ഭ​​ത്തി​​ൽ 300 രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ അ​​വ​​ർ ക​​ഴി​​ഞ്ഞ വാ​​രം റ​​ബ​​ർ വി​​ല 283 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു. അ​​ഞ്ചാം ഗ്രേ​​ഡ് 280 രൂ​​പ​​യി​​ലും ലാ​​റ്റ​​ക്സ് 175 രൂ​​പ​​യി​​ലു​​മാ​​ണ്.

Latest News

Corehub Up