Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shinto

സൂ​​പ്പ​​ര്‍ ഷി​​ന്‍റോ

ജ​​യ്പു​​ര്‍: ഖേ​​ലോ ഇ​​ന്ത്യ അ​​ന്ത​​ര്‍​സ​​ര്‍​വ​​ക​​ലാ​​ശാ​​ല അ​​ത്‌​ല​​റ്റി​​ക്‌​​സി​​ല്‍ എം​​ജി​​യു​​ടെ സി.​​ബി. ഷി​​ന്‍റോ​​മോ​​ന് റി​​ക്കാ​​ര്‍​ഡ് സ്വ​​ര്‍​ണം. പു​​രു​​ഷ വി​​ഭാ​​ഗം 110 മീ​​റ്റ​​ര്‍ ഹ​​ര്‍​ഡി​​ല്‍​സി​​ലാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്ക് കേ​​ാള​​ജി​​ലെ ഷി​​ന്‍റോ​​മോ​​ന്‍ റി​​ക്കാ​​ര്‍​ഡോ​​ടെ സ്വ​​ര്‍​ണ​​മ​​ണി​​ഞ്ഞ​​ത്. ഒ​​ന്നാം വ​​ര്‍​ഷ എം​​കോം വി​​ദ്യാ​​ര്‍​ഥി​​യാ​​യ ഷി​​ന്‍റോ​​മോ​​ന്‍, ജൂ​​ലി​​യ​​സ് ജെ. ​​മ​​ന​​യാ​​നി​​യു​​ടെ കീ​​ഴി​​ലാ​​ണ് പ​​രി​​ശീ​​ല​​നം. ഇ​​ടു​​ക്കി ശാ​​ന്തി​​ഗ്രാം ചെ​​മ്പ​​ന്‍​മാ​​വി​​ല്‍ ബി​​ജു രാ​​ജ​​ന്‍റെ​​യും റീ​​ജ​​യു​​ടെ​​യും ര​​ണ്ടാ​​മ​​ത്തെ മ​​ക​​നാ​​ണ്.


14.31 സെ​​ക്ക​​ന്‍​ഡി​​ലാ​​ണ് ഷി​​ന്‍റോ​​മോ​​ന്‍ ഹ​​ര്‍​ഡി​​ലു​​ക​​ള്‍ ക​​ട​​ന്നെ​​ത്തി ഫി​​നി​​ഷിം​​ഗ് ലൈ​​ന്‍ തൊ​​ട്ട​​ത്. 2022ല്‍ ​​വി. ഖോ​​ഡ്‌​​കെ കു​​റി​​ച്ച 14.40 സെ​​ക്ക​​ന്‍​ഡ് എ​​ന്ന സ​​മ​​യം ഇ​​തോ​​ടെ തി​​രു​​ത്ത​​പ്പെ​​ട്ടു.

Latest News

Corehub Up