Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ship DSC A20

നാ​വി​ക​സേ​ന​യു​ടെ ഡൈ​വിം​ഗ് സ​പ്പോ​ര്‍​ട്ട് കപ്പൽ ക​മ്മീ​ഷ​ന്‍ ചെ​യ്തു

കൊ​​​​ച്ചി: നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്ക്കു​​​വേ​​​ണ്ടി ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഡൈ​​​​വിം​​​​ഗ് സ​​​​പ്പോ​​​​ര്‍​ട്ട് ക്രാ​​​​ഫ്റ്റ് എ 20 ​​​​ദ​​​​ക്ഷി​​​​ണ നാ​​​​വി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ്തു. ഈ ​​​​വ​​​​ര്‍​ഷം ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ്യു​​​​ന്ന 11-ാമ​​​​ത്തെ ക​​​​പ്പ​​​​ലാ​​​​ണ് ഡി​​​​എ​​​​സ്‌​​​​സി എ 20. ​​​​ച​​​​ട​​​​ങ്ങി​​​​ല്‍ ദ​​​​ക്ഷി​​​​ണ​​​നാ​​​​വി​​​​ക ക​​​​മാ​​​​ന്‍​ഡ് ഫ്ലാ​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ക​​​​മാ​​​​ന്‍​ഡിം​​​​ഗ് ഇ​​​​ന്‍ ​ചീ​​​​ഫ് വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ല്‍ സ​​​​മീ​​​​ര്‍ സ​​​​ക്‌​​​​സേ​​​​ന മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

ഡി​​​​എ​​​​സ്‌​​​​സി എ 20​ ​​​ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലൂ​​​​ടെ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ അ​​​​ന്ത​​​​ര്‍​വാ​​​​ഹി​​​​നി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍, ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​നം, ക്ലി​​​​യ​​​​റ​​​​ന്‍​സ് ക​​​​ഴി​​​​വു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​യാ​​​​ര്‍​ജി​​​​ക്കും. ഡി​​​​എ​​​​സ്‌​​​​സി എ 20​​​​ന്‍റെ ക​​​​മാ​​​​ന്‍​ഡിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ല​​​ഫ്. ക​​​​മാ​​​​ന്‍​ഡ​​​​ര്‍ ഹേ​​​​മ​​​​ന്ത് സിം​​​​ഗ് ചൗ​​​​ഹാ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​നിം​​​​ഗ് വാ​​​​റ​​​​ന്‍റ് വാ​​​​യി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങു​​​​ക​​​​ള്‍​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യ​​​​ത്.

തു​​​​ട​​​​ര്‍​ന്ന് ദേ​​​​ശീ​​​​യ​​​​ഗാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ക​​​​മ്പ​​​​ടി​​​​യോ​​​​ടെ നാ​​​​വി​​​​ക ചി​​​​ഹ്നം ഉ​​​​യ​​​​ര്‍​ത്തി ക​​​​പ്പ​​​​ലി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അ​​​​ണി​​​​നി​​​​ര​​​​ന്ന ക​​​​ള​​​​ര്‍ ഗാ​​​​ര്‍​ഡ് ആ​​​​ചാ​​​​ര​​​​പ​​​​ര​​​​മാ​​​​യ സ​​​​ല്യൂ​​​​ട്ട് ന​​​​ല്‍​കി. ഇ​​​​തോ​​​​ടൊ​​​​പ്പം ക​​​​മ്മീ​​​​ഷ​​​​നിം​​​​ഗ് പെ​​​​ന​​​​ന്‍റ് ഉ​​​​യ​​​​ര്‍​ത്തി​ ക്രാ​​​​ഫ്റ്റി​​​​നെ നാ​​​​വി​​​​ക​​​സേ​​​​വ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​ത്യാ​​​​ധു​​​​നി​​​​ക ഡൈ​​​​വിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള ക​​​​പ്പ​​​​ലി​​​​ന് 387 ട​​​​ണ്‍ ഭാ​​​​ര​​​​മു​​​​ണ്ട്.

Latest News

Corehub Up