Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ship Disaster

ക​പ്പ​ൽ ദു​ര​ന്തം : പു​തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​മാ​യി ഗ്രീ​ൻ​പീ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള തീ​​​ര​​​ത്ത് അ​​​ടു​​​ത്തി​​​ടെ​​​യു​​​ണ്ടാ​​​യ എം​​​എ​​​സ്‌​​​സി എ​​​ൽ​​​സ മൂ​​​ന്ന് ക​​​പ്പ​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​യാ​​​യ ഗ്രീ​​​ൻ​​​പീ​​​സ്.

ക​​​പ്പ​​​ൽ ക​​​ന്പ​​​നി നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​യി​​​ലെ പ​​​ഴു​​​തു​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗ​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​താ​​​യി ഗ്രീ​​​ൻ​​​പീ​​​സ് ഇ​​​ന്ത്യ ക്ലൈ​​​മ​​​റ്റ് കാ​​​ന്പ​​​യ്ന​​​ർ എ​​​സ്.​​​എ​​​ൻ. അ​​​മൃ​​​ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക​​​യാ​​​യി 1,227 കോ​​​ടി രൂ​​​പ ന​​​ൽ​​​കാ​​​നു​​​ള്ള കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ ക​​​പ്പ​​​ൽ ക​​​ന്പ​​​നി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ക​​​ന്പ​​​നി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 8000ല​​​ധി​​​കം പ​​​രാ​​​തി​​​കൾ ​​​ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രീ​​​ൻ​​​പീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എം​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​ച്ചു​​​വെ​​​ന്നും ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു.

എം​​​എ​​​സ്‌​​​സി എ​​​ൽ​​​സ ക​​​പ്പ​​​ൽ കേ​​​ര​​​ള തീ​​​ര​​​ത്ത് മു​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ണ്ണ, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ, പ്ലാ​​​സ്റ്റി​​​ക് പെ​​​ല്ല​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ ക​​​ട​​​ൽ മ​​​ലി​​​ന​​​മാ​​​ക്കു​​​ക​​​യും സ​​​മു​​​ദ്ര ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യെ​​​യും തീ​​​ര​​​ദേ​​​ശ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ത്തെ​​​യും ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

Latest News

Corehub Up