ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് ടാങ്കർ കപ്പലുകൾ ആക്രമണത്തിനിരയായി. അനുമതിയില്ലാതെ ഹോർമുസിലൂടെ സഞ്ചരിച്ച മൂന്നു കപ്പലുകൾ സ്ഫോടകവസ്തുക്കളിൽ തട്ടി തീപിടിത്തമുണ്ടായെന്ന് ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ആശയവിനിമയ സംവിധാനങ്ങൾ നിർത്തിവച്ച് സഞ്ചരിച്ചതിനാലാണ് ഇതു സംഭവിച്ചത്. ഹോർമുസ് കടക്കേണ്ട കപ്പലുകൾ ഇറാന്റെ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അല്ലെങ്കിൽ ഇതായിരിക്കും ഗതിയെന്നും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.