Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shishtam

ശബരിമലയിലെ ആടിയ ശിഷ്‌ടം നെയ്യ് വില്പന ക്രമക്കേട്: പുനരന്വേഷണത്തിന് കോടതി ഉത്തരവ്

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല​​യി​​ലെ ആ​​ടി​​യ ശി​​ഷ്ടം നെ​​യ്യ് വി​​ല്പ​​ന​​യി​​ല്‍ ന​​ട​​ന്ന ല​​ക്ഷ​​ങ്ങ​​ളു​​ടെ ക്ര​​മ​​ക്കേ​​ട് സം​​ബ​​ന്ധി​​ച്ച് വി​​ജി​​ല​​ന്‍സ് പ്ര​​ത്യേ​​ക സം​​ഘം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണം അ​​പ​​ര്യാ​​പ്ത​​മെ​​ന്നും പു​​ന​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ഹൈ​​ക്കോ​​ട​​തി.

 മി​​ക​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​നെ പു​​ന​​ര​​ന്വേ​​ഷ​​ണ​​ത്തി​​നു ചു​​മ​​ത​​ല​​പ്പെ​​ടു​​ത്താ​​നും വി​​ജി​​ല​​ന്‍സ് റി​​പ്പോ​​ര്‍ട്ടും പി​​ടി​​ച്ചെ​​ടു​​ത്ത രേ​​ഖ​​ക​​ൾ കൈ​​മാ​​റാ​​നും, ക്ര​​മ​​ക്കേ​​ടി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ​​വ​​ര്‍ക്കെ​​തി​​രേ അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മം, ബി​​എ​​ന്‍എ​​സ് വ​​കു​​പ്പു​​ക​​ള്‍ ബാ​​ധ​​ക​​മാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ച്ച് നാ​​ലാ​​ഴ്ച​​യ്ക്ക​​കം സ​​മ​​ഗ്ര റി​​പ്പോ​​ര്‍ട്ട് ന​​ല്‍കാ​​നും വി​​ജി​​ല​​ന്‍സ് ഡ​​യ​​റ​​ക്‌ടര്‍ക്ക് ജ​​സ്റ്റീ​​സ് വി. ​​രാ​​ജ വി​​ജ​​യ​​രാ​​ഘ​​വ​​ന്‍, ജ​​സ്റ്റീ​​സ് കെ.​​വി. ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ദേ​​വ​​സ്വം ബെ​​ഞ്ച് നി​​ര്‍ദേ​​ശം ന​​ല്‍കി.

തു​​ട​​ര്‍ന്ന് ഹ​​ര്‍ജി ജൂ​​ലൈ 15ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നായി മാ​​റ്റി. ശ​​ബ​​രി​​മ​​ല നെ​​യ്യ് വി​​ത​​ര​​ണ കൗ​​ണ്ട​​റു​​ക​​ളി​​ല്‍ ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ സം​​ശ​​യി​​ച്ച് സ്‌​​പെ​​ഷ​​ല്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ന​​ല്‍കി​​യ റി​​പ്പോ​​ര്‍ട്ടി​​നെത്തു​​ട​​ര്‍ന്ന് സ്വ​​മേ​​ധ​​യാ സ്വീ​​ക​​രി​​ച്ച ഹ​​ര്‍ജി​​യാ​​ണു കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.

Latest News

Corehub Up