Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShivaTemple

Kottayam

വൈക്കത്ത് കോപ്പു തൂക്കൽ, ഇനി പുള്ളിസന്ധ്യവേല

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന സന്ധ്യവേലകൾക്കു ഭക്തിനിർഭരമായ തുടക്കം. ഒരു ദേശീയോത്സവത്തിന്‍റെ മിഴിവോടെ 12 ദിനരാത്രങ്ങൾ നീളുന്ന അഷ്ടമി ഉത്സവത്തിലെ രണ്ട് സന്ധ്യവേലകളിൽ 17ന് തുടങ്ങുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പ് തൂക്കലാണ് ഇന്നു നടന്നത്.

17ന് തുടങ്ങി 23 വരെ ഒന്നിടവിട്ട നാലു ദിവസങ്ങളിലായാണ് പുള്ളി സന്ധ്യവേല നടക്കുന്നത്. ദേവസ്വം അധികൃതർ ക്ഷേത്ര ചടങ്ങുകൾക്കായി മംഗളവസ്‌തുക്കൾ തൂക്കി കാര്യക്കാരനു കൈമാറുന്നതാണ് ചടങ്ങാണ് കോപ്പ് തൂക്കൽ.

ഇന്നു രാവിലെ 8.45നും 10.45നും മധ്യേകലവറയിൽ ദീപം തെളിച്ച് വിഗ്നേശ്വരനെ സങ്കല്പ‌ിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതൂക്കൽ നടന്നത്. ആദ്യം മഞ്ഞളും തുടർന്ന് ചന്ദനവും ത്രാസിൽ തൂക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ഇന്ദുകുമാരി, അസിസ്റ്റന്‍റ് കമ്മീഷണർ എസ്. അഭിലാഷ് എന്നിവർ അഡ്മിനിട്രേറ്റീവ് ഓഫീസർ എസ്.വിമൽ കുമാറിനു കൈമാറി.

ഇതോടെ അഷ്ടമി ഉത്സവ ചടങ്ങുകൾക്കു പ്രാരംഭംകുറിച്ചു. രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, അഭിഷേകം, പ്രാതൽ, വിളക്ക് ചടങ്ങുകളാണ് പ്രധാനമായി ഈ ദിവസങ്ങളിൽ നടക്കുന്നത്.

തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ ചേർത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോൾ അതിൽ മരിച്ച അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്‍റെ പലിശകൊണ്ട് വർഷംതോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തി വന്നിരുന്നതാണ് പുള്ളി സന്ധ്യവേലയെന്നാണ് വിശ്വാസം. നവംബർ 20 ന് അഷ്ടമി ഉത്സവത്തിനു കൊടിയേറും. ഡിസംബർ ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി.

Latest News

Corehub Up