Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ShivrajSinghChouhan

പ്ര​തി​പ​ക്ഷ നീ​ക്കം കു​ടും​ബാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ; യോ​ഗ​ത്തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ സ​ഖ്യം പൊ​ളി​ഞ്ഞെ​ന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​ന്ത്യ സ​ഖ‍്യം പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ചി​നെ പ​രി​ഹ​സി​ച്ച് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ.
‌
പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ന​ല്ലെ​ന്നും മ​റി​ച്ച് കു​ടും​ബാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ആ​രോ​പി​ച്ചു. യോ​ഗം ചേ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​ന്ത്യ സ​ഖ്യം പൊ​ളി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.
‌
അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, എം.​കെ. സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ പ​രി​ഹാ​സ​മു​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ സ​ഖ്യ​ത്തി​നോ കോ​ൺ​ഗ്ര​സി​ന് പോ​ലു​മോ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

Latest News

Corehub Up